ഇനിയും മറക്കരുതേ......................സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ് 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു................ഇനിയും മസ്റ്ററിംഗ് ചെയ്യാത്തവർ അടുത്തുള്ള അക്ഷയ കേന്ദ്രം വഴി എത്രയും വേഗം മസ്റ്ററിംഗ് നടത്തേണ്ടതാണ്...........

എളവള്ളി ഗ്രാമ പഞ്ചായത്ത്

തൃശ്ശൂർ ജില്ലയിലെ എളവള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി ജനങ്ങളോടൊപ്പം നിന്ന് പരമാവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്ന മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചുപോരുന്നത്. വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയം നോക്കാതെ ജനങ്ങളെയും ആസൂത്രണ സമിതിയെയും ഒരുമിച്ച് കൊണ്ടുപോകുന്ന സമീപനമാണ് ഭരണസമിതിയുടേത്. മികച്ച പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ രണ്ടാമത്തെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ എളവള്ളി പഞ്ചായത്ത് സ്വന്തമാക്കിയിട്ടുണ്ട്. മണച്ചാലിൽ ചിൽഡ്രൻസ് പാർക്ക്-കയാക്കിങ് സെന്റർ, ഭൂരഹിതരും ഭവനരഹിതരുമായ ആളുകൾക്ക് 'ലൈഫ് മിഷൻ' വഴി വീട്, സ്മാർട്ട് അങ്കണവാടികൾ, കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആധുനികവൽക്കരണം, പോത്തൻകുന്നിൽ ഹെലിപ്പാഡ് നിർമാണം എന്നിവയും ഭരണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്നു. ഹരിതകർമസേനയുടെ മികച്ച പ്രവർത്തനങ്ങളിലൂടെ ശുചിത്വ മേഖലയിൽ മാതൃകാപരമായ നിലപാടാണ് പഞ്ചായത്തിനുള്ളത്.

സരിത കെ യു

പ്രസിഡൻ്റ്

അശോകന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ജയ

ചെയര്‍പേഴ്സണ്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് മ്മിറ്റി

സനില്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് മ്മിറ്റി

ചിത്ര

ചെയര്‍പേഴ്സണ്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

രശ്മി സി എസ്

സെക്രട്ടറി (ഇന്‍ ചാര്‍ജ്), എളവള്ളി ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ മുല്ലശ്ശേരി ബ്ലോക്കിലാണ് എളവള്ളി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 16.28 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിൽ 18 വാർഡുകളാണുള്ളത്. കിഴക്ക് തോളൂർ ഗ്രാമപഞ്ചായത്തും, പടിഞ്ഞാറ് പാവറട്ടി ഗ്രാമപഞ്ചായത്തും, വടക്ക് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തും ഗുരുവായൂർ നഗരസഭയും, തെക്ക് മുല്ലശ്ശേരി ഗ്രാമപഞ്ചായത്തുമാണ് അതിരുകൾ.ജനപങ്കാളിത്തത്തോടെയുള്ള വികസനം, സുസ്ഥിരത, സാമൂഹ്യനീതി, ശുചിത്വം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽസാധ്യത, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകി ജനങ്ങൾക്ക് സമയബന്ധിതവും സുതാര്യവുമായ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് എളവള്ളി ഗ്രാമപഞ്ചായത്തിന്റെ വികസന കാഴ്ചപ്പാട്. പൗരന്മാർക്ക് ജനനം, മരണം, വിവാഹം തുടങ്ങിയ സിവിൽ രജിസ്ട്രേഷൻ സേവനങ്ങൾ, കെട്ടിട അനുമതി, കെട്ടിട സർട്ടിഫിക്കറ്റ്, വസ്തുനികുതി, സാമൂഹ്യസുരക്ഷാ പെൻഷൻ തുടങ്ങി വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ഡിജിറ്റൽ സേവനങ്ങൾക്കും ഇ-ഗവേണൻസിനും പഞ്ചായത്ത് പ്രാധാന്യം നൽകുന്നു. വികസന പ്രവർത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിലും എളവള്ളി ഗ്രാമപഞ്ചായത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു....

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ മുല്ലശ്ശേരി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന എളവള്ളി ഗ്രാമപഞ്ചായത്ത് ചരിത്രവും പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും ഒത്തുചേർന്ന നാടാണ്. 16.28 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിൽ 18 വാർഡുകളാണുള്ളത്. “എളവള്ളി” എന്ന പേര് ഈ പ്രദേശത്ത് ധാരാളമായി വളർന്നിരുന്ന എലവ് (Silk Cotton) മരങ്ങളുമായി ബന്ധപ്പെട്ടാണ് ഉണ്ടായതെന്ന് കരുതപ്പെടുന്നു. പ്രകൃതിയോടും കാർഷിക പാരമ്പര്യത്തോടും ചേർന്നുള്ള ജീവിതരീതിയാണ് എളവള്ളിയുടെ ഗ്രാമീണ സംസ്കാരത്തിന്റെ പ്രത്യേകത. ചരിത്രപരമായും സാംസ്കാരികമായും ശ്രദ്ധേയമായ നിരവധി പൈതൃകങ്ങൾ എളവള്ളിക്കുണ്ട്. പ്രശസ്തമായ എളവള്ളി ദുർഗ്ഗാദേവി ക്ഷേത്രം, ചിറ്റാട്ടുകരയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളി, ചേലൂർകുന്നിലെ അയ്യപ്പക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങൾ നാടിന്റെ പൈതൃകത്തിന്റെ ഭാഗമാണ്. എളവള്ളി ദുർഗ്ഗാക്ഷേത്രം കേരളത്തിലെ പുരാതനമായ 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നായി കേരള...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 30, 2026

ഓപ്പറേഷന്‍ തൂഫാന്‍

“ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്”-ലഹരിക്കെതിരെ കൈകോർക്കാം, പുതുതലമുറയെ സംരക്ഷിക്കാം. ലഹരി ഉപയോഗവും ലഹരി വ്യാപനവും സമൂഹത്തിന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭാവിതലമുറയ്ക്കും വലിയ വെല്ലുവിളിയാണ്. ഈ സാമൂഹിക വിപത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നതിനായി കേരള സർക്കാർ വിവിധ വകുപ്പുകളുടെയും തദ്ദേശ...

കൂടുതൽ വായിക്കുക