ഇനിയും മറക്കരുതേ......................സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ് 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു................ഇനിയും മസ്റ്ററിംഗ് ചെയ്യാത്തവർ അടുത്തുള്ള അക്ഷയ കേന്ദ്രം വഴി എത്രയും വേഗം മസ്റ്ററിംഗ് നടത്തേണ്ടതാണ്...........
ലഭിക്കുന്ന സേവനങ്ങള്‍

ഘടക സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ

എളവള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ ബന്ധപ്പെട്ട ഘടക സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന പ്രധാന സേവനങ്ങൾ

 

എളവള്ളി കൃഷിഭവൻ വഴി ലഭ്യമാകുന്ന സേവനങ്ങൾ+

പ്രവർത്തന സമയം: രാവിലെ 10.00 മുതൽ വൈകിട്ട് 5.00 വരെ

1. മണ്ണ് പരിശോധന (കൃഷിഭവൻ)+
അർഹതകൃഷിഭവൻ പരിധിയിൽ ശാസ്ത്രീയമായി കൃഷി ചെയ്യുന്ന കർഷകർ.
എങ്ങനെ / എവിടെ അപേക്ഷിക്കണംതയ്യാറാക്കിയ മണ്ണ് സാമ്പിളുകളും അപേക്ഷയും കൃഷിഭവനിൽ നൽകുക.
ഫീസ്ഇല്ല.
സേവനം ലഭിക്കുന്ന സമയംമണ്ണ് പരിശോധനാ ലാബിൽ നിന്ന് തയ്യാറാക്കിയ മണ്ണ് പരിശോധനാ റിപ്പോർട്ട് 30 ദിവസത്തിനുള്ളിൽ ലഭ്യമാക്കും.
ചുമതലകൃഷി ഓഫീസർ / പ്രിൻസിപ്പൽ കൃഷി ഓഫീസർ / അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ്.
2. മണ്ണ് പരിശോധന (കർഷകർ നേരിട്ട് ലാബിൽ നൽകുമ്പോൾ)+
അപേക്ഷകർഷകർ മണ്ണ് സാമ്പിളും അപേക്ഷയും ജില്ലാതല മണ്ണ് പരിശോധനാ ലാബിൽ നൽകുക.
സമയം3 ദിവസം.
ചുമതലഅസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് / പ്രിൻസിപ്പൽ കൃഷി ഓഫീസർ.
ഫീസ്50 രൂപ.
3. സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ശാല+
അപേക്ഷകർഷകർ അപേക്ഷയും മണ്ണ് സാമ്പിളും സഞ്ചരിക്കുന്ന പരിശോധനാ ശാല സംഘടിപ്പിക്കുന്ന ക്യാമ്പിൽ നേരിട്ട് നൽകുക.
ഫലം ലഭിക്കുന്ന സമയംക്യാമ്പ് ദിവസം രാവിലെ നൽകുന്ന 50 സാമ്പിളുകളുടെ പരിശോധനാഫലം അന്നേദിവസം വൈകിട്ടും ബാക്കിയുള്ളവ 7 ദിവസത്തിനുള്ളിലും നൽകും.
ഫീസ്ഇല്ല.
ചുമതലഅസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് / പ്രിൻസിപ്പൽ കൃഷി ഓഫീസർ.
4. കാർഷിക യന്ത്രങ്ങൾ വാടകയ്ക്ക് ലഭ്യമാക്കൽ+
അപേക്ഷകർഷകർ / കർഷക തൊഴിലാളികൾ അപേക്ഷ ജില്ലാ പഞ്ചായത്തിൽ സമർപ്പിക്കണം.
നിരക്ക്യന്ത്രങ്ങളുടെ ലഭ്യത അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ / ബന്ധപ്പെട്ട സ്ഥാപനം നിശ്ചയിക്കുന്ന നിരക്കുകൾ.
ചുമതലഎക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി).
5. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകൽ+
അർഹതകർഷകർ കൃഷി ചെയ്യുന്ന പുരയിടത്തിൽ ഇൻഷ്വർ ചെയ്യാൻ ഉദ്ദേശിക്കുന്ന വിളകൾ മുഴുവനായി ഉൾപ്പെടുത്തണം.
അപേക്ഷനിശ്ചിത ഫോറത്തിലുള്ള അപേക്ഷയും കരം തീർത്ത രസീതിന്റെ പകർപ്പും കൃഷിഭവനിൽ സമർപ്പിക്കുക.
സമയംമണ്ണ് പരിശോധനാ ലാബിൽ നിന്നുള്ള റിപ്പോർട്ട് 30 ദിവസത്തിനുള്ളിൽ ലഭ്യമാക്കും.
ചുമതലകൃഷി ഓഫീസർ / പ്രിൻസിപ്പൽ കൃഷി ഓഫീസർ / അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ്.
6. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം വിളനാശത്തിനുള്ള ആനുകൂല്യം+
അർഹതവിള ഇൻഷുറൻസ് പദ്ധതിയിൽ അംഗമായിരിക്കണം. പ്രകൃതിക്ഷോഭം / വന്യമൃഗങ്ങളുടെ ആക്രമണം കാരണം വിളനാശം സംഭവിച്ചിരിക്കണം.
അപേക്ഷനിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ കൃഷിഭവനിൽ സമർപ്പിക്കുക; ക്ലെയിമിന്റെ സ്വഭാവമനുസരിച്ച് അപേക്ഷ നൽകേണ്ടതാണ്.
സമയംവിളനാശം സംഭവിച്ച് 15 ദിവസത്തിനകം അപേക്ഷ നൽകണം; പരമാവധി 3 മാസത്തിനകം ആനുകൂല്യം ലഭ്യമാക്കും.
ഫീസ്പ്രീമിയം തുക പദ്ധതി പ്രകാരം.
ചുമതലകൃഷി ഓഫീസർ / കൃഷി അസിസ്റ്റന്റ് ഡയറക്ടർ / പ്രിൻസിപ്പൽ കൃഷി ഓഫീസർ.
7. പ്രകൃതിക്ഷോഭം കാരണം വിളനാശത്തിനുള്ള ആനുകൂല്യം+
അർഹതകൃഷിഭവൻ പരിധിയിലുള്ള കർഷകർക്ക് പ്രകൃതിക്ഷോഭം മൂലം വിളനാശം സംഭവിച്ചാൽ.
അപേക്ഷവിളനാശം സംഭവിച്ച് 10 ദിവസത്തിനകം അപേക്ഷയും കരം തീർത്ത രസീതിന്റെ പകർപ്പും കൃഷിഭവനിൽ നൽകണം.
ലഭ്യമാക്കൽഫണ്ടിന്റെ ലഭ്യത അനുസരിച്ച് മുൻഗണനാ ക്രമത്തിൽ കർഷകർക്ക് നൽകുന്നു.
ചുമതലകൃഷി ഓഫീസർ / പ്രിൻസിപ്പൽ കൃഷി ഓഫീസർ.
8. ശാസ്ത്രീയ കൃഷിരീതികൾ, വിള പരിചരണം തുടങ്ങിയവ സംബന്ധിച്ച ഉപദേശങ്ങൾ+
അപേക്ഷപ്രത്യേക അപേക്ഷാ ഫോറം ഇല്ല. കൃഷിഭവനിലെ ഉദ്യോഗസ്ഥരെ സമീപിച്ച് പ്രശ്നത്തെക്കുറിച്ച് നേരിട്ട് ചർച്ച ചെയ്യുക.
സേവനംകൃഷി ഉദ്യോഗസ്ഥർ ഫീൽഡ് പരിശോധന നടത്തി നിർദ്ദേശങ്ങൾ എത്രയും വേഗം നൽകുന്നു.
ഫീസ്ഇല്ല.
ചുമതലകൃഷി ഓഫീസർ / കൃഷി അസിസ്റ്റന്റ് ഡയറക്ടർ.
9. കാർഷിക പരിശീലനവുമായി ബന്ധപ്പെട്ട വിവരങ്ങൾ+
അപേക്ഷപ്രത്യേക അപേക്ഷാ ഫോറം ഇല്ല. കൃഷിഭവനിൽ നേരിട്ട് സമീപിക്കുക.
വിവരങ്ങൾആവശ്യപ്പെടുന്ന വിവരങ്ങൾ ഉടൻ നൽകുന്നു; വിശദവിവരങ്ങൾ കൃഷിഭവനിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിരിക്കും.
ഫീസ്ഇല്ല.
ചുമതലകൃഷി ഓഫീസർ / പ്രിൻസിപ്പൽ കൃഷി ഓഫീസർ.
10. വിത്ത്, നടീൽ വസ്തുക്കൾ, കീടനാശിനികൾ, വളങ്ങൾ തുടങ്ങിയ ഉൽപാദനോപാധികളുടെ ലഭ്യത+
അപേക്ഷപ്രത്യേക അപേക്ഷാ ഫോറം ആവശ്യമില്ല. കൃഷിഭവനിൽ നേരിട്ട് സമീപിക്കുക.
വിവരങ്ങൾലഭ്യതയെ സംബന്ധിച്ച വിവരങ്ങൾ കൃഷിഭവനിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിരിക്കും.
ഫീസ്ലഭ്യമല്ല / ഉൽപാദനോപാധിയുടെ വില അനുസരിച്ച്.
ചുമതലകൃഷി ഓഫീസർ / പ്രിൻസിപ്പൽ കൃഷി ഓഫീസർ.
11. വിത്ത്, നടീൽ വസ്തുക്കൾ, കീടനാശിനികൾ, മറ്റ് ഉൽപാദനോപാധികൾ എന്നിവയുടെ ലഭ്യത+
അപേക്ഷകർഷകർ / പൊതുജനം നേരിട്ട് കൃഷിഭവൻ / ഫാമുകൾ സന്ദർശിച്ച് വാങ്ങുക.
വിലസർക്കാർ നിശ്ചയിക്കുന്ന വിലവിവരം കൃഷിഭവൻ / ഫാം ഓഫീസിന്റെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നതാണ്.
ചുമതലകൃഷി ഓഫീസർ / ഫാം സൂപ്രണ്ട് / കൃഷി ഡെപ്യൂട്ടി ഡയറക്ടർ.
12. ജലസേചനത്തിനാവശ്യത്തിന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ്+
അർഹതകൃഷിഭവൻ പരിധിയിൽ സ്വന്തമായി 30 സെന്റ് എങ്കിലും കൃഷിയുള്ള കിണർ, കുളം, പമ്പ് സെറ്റ്, പമ്പ് ഹൗസ് എന്നിവ സ്ഥാപിച്ചിട്ടുള്ള കർഷകർ.
അപേക്ഷനിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ, കരം തീർത്ത രസീതിന്റെ പകർപ്പ് എന്നിവ കൃഷിഭവനിൽ സമർപ്പിക്കുക.
സമയം5 ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകുന്നു.
ചുമതലകൃഷി ഓഫീസർ / കൃഷി അസിസ്റ്റന്റ് ഡയറക്ടർ.
13. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രോജക്ടുകൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ+
അർഹതപ്രോജക്ടിൽ നിർവ്വചിച്ചിരിക്കുന്നതനുസരിച്ച് ഗ്രാമസഭ / വാർഡ് സഭകളിലൂടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നു.
അപേക്ഷനിർദ്ദിഷ്ട ഫോറത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ / ഗ്രാമസഭയിൽ / വാർഡ് സഭയിൽ നൽകുക.
നടപ്പാക്കൽ ചുമതലഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ, ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടർ, ജില്ലാ പഞ്ചായത്ത് കൃഷി ഡെപ്യൂട്ടി ഡയറക്ടർ, മുനിസിപ്പാലിറ്റി കൃഷി ഫീൽഡ് ഓഫീസർ, കോർപ്പറേഷൻ കൃഷി ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങിയവർ.
14. കാലാകാലങ്ങളിൽ ഗവൺമെന്റ് നടപ്പിലാക്കുന്ന വിവിധ കാർഷിക വികസന പദ്ധതികൾ+
അപേക്ഷനിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷയും കരം തീർത്തതിന്റെ പകർപ്പും കൃഷിഭവനിൽ സമർപ്പിക്കുക.
സമയം30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും (പദ്ധതി വ്യവസ്ഥകൾ അനുസരിച്ച്).
ഫീസ്ഇല്ല.
ചുമതലകൃഷി ഓഫീസർ / പ്രിൻസിപ്പൽ കൃഷി ഓഫീസർ.
എളവള്ളി മൃഗാശുപത്രിയിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ+

മൃഗാശുപത്രി പ്രവർത്തനസമയം: രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും, ഉച്ചകഴിഞ്ഞ് 2 മണി മുതൽ 3 മണി വരെയും; മുടക്കു ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ 12 മണി വരെ.

1. മൃഗങ്ങൾക്കുള്ള രോഗനിർണ്ണയവും ചികിത്സയും+
അപേക്ഷആശുപത്രിയിൽ ഡോക്ടറെ സമീപിക്കുക.
സമയംഅന്നേദിവസം.
ഫീസ്ഇല്ല.
2. പകർച്ചവ്യാധികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ്+
രീതിഡ്യൂട്ടി സമയത്ത് ഡോക്ടറെ സമീപിക്കുക; വാക്സിൻ ലഭ്യമാകുന്ന കാലാകാലങ്ങളിൽ നൽകും.
ഫീസ്സബ്സിഡി കഴിച്ചുള്ള തുക.
3. കന്നുകാലികളുടെ ഗർഭ പരിശോധനയും വന്ധ്യതാ നിവാരണ ചികിത്സയും+
രീതിഡ്യൂട്ടി സമയത്ത് ഡോക്ടറെ സമീപിക്കുക.
സമയംഅന്നേദിവസം.
ഫീസ്ഇല്ല.
4. വളർത്തു നായ്ക്കൾക്ക് പേവിഷബാധക്കെതിരെ കുത്തിവെപ്പ് നടത്തി സർട്ടിഫിക്കറ്റ് നൽകൽ+
രീതിഡ്യൂട്ടി സമയത്ത് ഡോക്ടറെ സമീപിക്കുക; കുത്തിവെപ്പിനുള്ള വാക്സിൻ ലഭ്യമാക്കണം.
സമയംഅന്നേദിവസം.
ഫീസ്ഇല്ല.
5. വളർത്തു മൃഗങ്ങൾക്ക് ഇൻഷുറൻസ് സംരക്ഷണം+
രീതിഡ്യൂട്ടി സമയത്ത് ഡോക്ടറെ സമീപിക്കുക.
സമയംഅന്നേദിവസം.
ഫീസ്ഇല്ല.
6. കൃത്രിമ ബീജ സങ്കലനം+
രീതിഡ്യൂട്ടി സമയത്ത് ഡോക്ടറെ സമീപിക്കുക.
സമയംഅന്നേദിവസം.
ഫീസ്ഇല്ല.
7. ഓമന മൃഗങ്ങളുടെ രോഗനിർണ്ണയവും ചികിത്സയും+
രീതിഡ്യൂട്ടി സമയത്ത് ഡോക്ടറെ സമീപിക്കുക.
സമയംഅന്നേദിവസം.
ഫീസ്ഇല്ല.
8. വന്ധ്യതാ നിവാരണ ക്യാമ്പ്, ഗോരക്ഷ ക്യാമ്പ്, മൃഗ സംരക്ഷണ വിജ്ഞാന പ്രവർത്തനങ്ങൾ തുടങ്ങിയവ+
ലഭ്യതകാലാകാലങ്ങളിൽ.
ഫീസ്ഇല്ല.
ICDP സബ് സെന്ററിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ+
1. കന്നുകാലികളുടെ ഗർഭ പരിശോധന+
രീതിഡ്യൂട്ടി സമയത്ത് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറെ സമീപിക്കുക.
സമയംഅന്നേദിവസം.
ഫീസ്ഇല്ല.
2. കൃത്രിമ ബീജ സങ്കലനം+
രീതിഡ്യൂട്ടി സമയത്ത് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറെ സമീപിക്കുക.
സമയംഅന്നേദിവസം.
ഫീസ്ഇല്ല.
മൃഗാശുപത്രി സബ് സെന്ററിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ+
1. കന്നുകാലികളുടെ ഗർഭ പരിശോധന+
രീതിഡ്യൂട്ടി സമയത്ത് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറെ സമീപിക്കുക.
സമയംഅന്നേദിവസം.
ഫീസ്ഇല്ല.
2. കൃത്രിമ ബീജ സങ്കലനം+
രീതിഡ്യൂട്ടി സമയത്ത് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറെ സമീപിക്കുക.
സമയംഅന്നേദിവസം.
ഫീസ്ഇല്ല.
എളവള്ളി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം+

പ്രവർത്തനസമയം: രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ.

1. രോഗനിർണ്ണയവും ചികിത്സയും+
ഉദ്യോഗസ്ഥൻമെഡിക്കൽ ഓഫീസർ.
ഫീസ്സൗജന്യം.
സമയംഅന്നേ ദിവസം.
2. ഗർഭിണികളുടെ പരിശോധന, ഇരുമ്പുസത്ത് ഗുളികകൾ, ടി.ടി. കുത്തിവെപ്പ്, ബോധവത്ക്കരണം+
ഉദ്യോഗസ്ഥൻമെഡിക്കൽ ഓഫീസർ.
അപേക്ഷവേണ്ട.
ഫീസ്സൗജന്യം.
സമയംഗർഭകാലം മുതൽ.
3. മാതൃശിശു സംരക്ഷണം+
സേവനംഇരുമ്പുസത്ത് ഗുളികകൾ, ടി.ടി. കുത്തിവെപ്പ്, ബോധവത്ക്കരണം.
ഫീസ്സൗജന്യം.
സമയംജനനം മുതൽ 7 മാസം.
4. കുടുംബക്ഷേമ പ്രവർത്തനങ്ങൾ+
സേവനം1. സ്ഥിരമായ ഗർഭനിരോധന മാർഗങ്ങൾ 2. താൽക്കാലിക മാർഗങ്ങൾ — പുരുഷനും സ്ത്രീക്കും.
അപേക്ഷവേണ്ട.
ഫീസ്സൗജന്യം.
സമയംഅതേ ദിവസം.
5. പൊതുജനാരോഗ്യം — വിവിധ സർട്ടിഫിക്കറ്റുകളും സാനിറ്ററി സർട്ടിഫിക്കറ്റും+
അപേക്ഷവെള്ളക്കടലാസിലുള്ള അപേക്ഷ.
ഫീസ്100 രൂപ.
സമയം7 ദിവസം.
ഉദ്യോഗസ്ഥൻഹെൽത്ത് ഇൻസ്പെക്ടർ.
6. വിവിധ ദേശീയ രോഗ നിയന്ത്രണ / നിവാരണ പരിപാടികൾ+
ഉദാഹരണങ്ങൾടി.ബി., ലെപ്രസി, അന്ധത, എയ്ഡ്സ് മുതലായവ.
ഉദ്യോഗസ്ഥൻമെഡിക്കൽ ഓഫീസർ.
ഫീസ്സൗജന്യം.
7. പ്രായം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്+
അപേക്ഷവെള്ളക്കടലാസിലുള്ള അപേക്ഷ.
ഫീസ്സൗജന്യം.
സമയംആ ദിവസം തന്നെ.
8. മെഡിക്കൽ സർട്ടിഫിക്കറ്റ്+
അപേക്ഷവെള്ളക്കടലാസിലുള്ള അപേക്ഷ.
ഫീസ്100 രൂപ.
സമയംആ ദിവസം തന്നെ.
ഉദ്യോഗസ്ഥൻമെഡിക്കൽ ഓഫീസർ.
9. വിദ്യാലയങ്ങളിൽ കുട്ടികൾക്കുള്ള കുത്തിവെപ്പും പരിശോധനയും+
ലഭ്യതമേഖലയിലെ വിദ്യാലയങ്ങളിൽ മാത്രം.
ഫീസ്സൗജന്യം.
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ+

സബ് സെന്ററുകൾ: വാക, ബ്രഹ്മക്കുളം, കടവല്ലൂർ, കാക്കശ്ശേരി, എളവള്ളി, പൂവത്തൂർ. പ്രവർത്തനസമയം: രാവിലെ 9 മുതൽ 12.30 വരെ; ഉച്ചയ്ക്ക് 2 മുതൽ 4 വരെ.

1. ഗർഭിണികളുടെ രജിസ്ട്രേഷൻ (12 ആഴ്ചയ്ക്കകം)+
ഓഫീസ്എസ്.സി.
അപേക്ഷവേണ്ട.
ഫീസ്സൗജന്യം.
സമയംആഴ്ചയിൽ 1 ദിവസം, 2 മുതൽ 4 വരെ.
2. ഗർഭിണികളുടെ സംരക്ഷണം+
സേവനംകുത്തിവെപ്പും ഇരുമ്പുസത്ത് ഗുളിക വിതരണവും.
ഫീസ്സൗജന്യം.
സമയംമാസത്തിൽ 1 ദിവസം.
3. 15നും 45നും മദ്ധ്യേ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾക്കുള്ള പ്രത്യേക സേവനങ്ങൾ+
ഫീസ്സൗജന്യം.
സമയംഎല്ലാ ദിവസവും.
4. ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും പോഷകാഹാര ഉപദേശവും ഫോളിക് ആസിഡ് ഗുളിക വിതരണവും+
അർഹതഅർഹരായവർക്ക്.
ഫീസ്സൗജന്യം.
സമയംപ്രവൃത്തി ദിവസം.
5. വിറ്റാമിൻ A വിതരണം+
ഫീസ്സൗജന്യം.
സമയംപ്രവൃത്തി ദിവസം.
6. ഗർഭിണികൾക്ക് പരിശോധനയും തൂക്കം രേഖപ്പെടുത്തലും+
ഫീസ്സൗജന്യം.
സമയംപ്രവൃത്തി ദിവസം.
7. വ്യക്തിശുചിത്വം, കൗമാരക്കാരുടെ ആരോഗ്യ പ്രശ്നങ്ങൾ, പ്രജനനശിശു ആരോഗ്യം, പരിസര ശുചിത്വം എന്നിവയിൽ ആരോഗ്യ വിദ്യാഭ്യാസം+
അപേക്ഷവേണ്ട.
ഫീസ്സൗജന്യം.
സമയംപ്രവൃത്തി ദിവസം.
8. അങ്കൻവാടി, എം.എസ്.എസ്., സന്നദ്ധ സംഘടനകൾ എന്നിവയുമായി സഹകരിച്ച് പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നു+
ഫീസ്സൗജന്യം.
സമയംപ്രവൃത്തി ദിവസം.
9. സാംക്രമിക രോഗങ്ങളുടെ നിയന്ത്രണവും ബോധവൽക്കരണവും+
ഫീസ്സൗജന്യം.
സമയംപ്രവൃത്തി ദിവസം.
10. ജനനി സുരക്ഷാ യോജന പ്രകാരം അർഹരായ അമ്മമാർക്ക് പ്രസവാനുകൂല്യം+
അപേക്ഷനിശ്ചിത ഫോറത്തിലുള്ള അപേക്ഷ; ബി.പി.എൽ ഉൾപ്പെടെയുള്ള ആവശ്യമായ രേഖകൾ; ഗവൺമെന്റ് അംഗീകാരം ലഭിച്ചിട്ടുള്ള ആശുപത്രിയിൽ ജനിച്ചവർക്ക്.
ഫീസ്ഇല്ല.
സമയംഫണ്ട് ലഭിക്കുന്ന മുറയ്ക്ക്.
11. ബാല ടി.ബി., വില്ലൻചുമ, തൊണ്ടമുഴ, പിള്ളവാതം, അഞ്ചാംപനി തുടങ്ങിയ രോഗങ്ങൾക്ക് രോഗപ്രതിരോധ കുത്തിവെപ്പ്+
അപേക്ഷവേണ്ട.
ഫീസ്സൗജന്യം.
ലഭ്യതദിവസവും / ലഭ്യമായ പ്രതിരോധ പരിപാടി പ്രകാരം.
12. ഗൃഹ സന്ദർശനം+
ഉദ്യോഗസ്ഥൻഫീൽഡ് സ്റ്റാഫ്.
അപേക്ഷവേണ്ട.
ഫീസ്സൗജന്യം.
സമയംമറ്റു പ്രോഗ്രാമുകൾ ഇല്ലാത്ത പ്രവൃത്തി ദിവസം.
13. പോഷണ ദിനം+
ഉദ്യോഗസ്ഥൻഫീൽഡ് സ്റ്റാഫ്.
അപേക്ഷവേണ്ട.
ഫീസ്സൗജന്യം.
സമയംഎല്ലാ വാർഡിലും മാസത്തിൽ 1 ദിവസം.
എളവള്ളി ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി+

പ്രവർത്തനസമയം: എല്ലാ ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.00 വരെ.

1. രോഗ പരിശോധനയും ചികിത്സയും, മരുന്ന് വിതരണം+
സമയംഒ.പി. സമയത്ത്.
സേവനംരോഗ പരിശോധന, ചികിത്സ, മരുന്ന് വിതരണം.
2. പ്രതിരോധ ചികിത്സകൾ+
സമയംഎല്ലാ വെള്ളിയാഴ്ചയും.
സേവനംഒ.പി. സമയത്തെ പ്രതിരോധ ചികിത്സകൾ.
എളവള്ളി ഗ്രാമപഞ്ചായത്ത് ആയുർവേദ സബ് സെന്റർ, ഗ്രാമപഞ്ചായത്ത് ഓഫീസ്+

പ്രവർത്തനസമയം: ചൊവ്വ, വെള്ളി — രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.00 വരെ.

1. രോഗ പരിശോധനയും ചികിത്സയും, മരുന്ന് വിതരണം+
സമയംഒ.പി. സമയത്ത്.
ചുമതലഒ.പി. സമയം / ബന്ധപ്പെട്ട ആയുർവേദ ഉദ്യോഗസ്ഥൻ.
എളവള്ളി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി+

പ്രവർത്തനസമയം: രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.00 വരെ.

1. രോഗപരിശോധന, ചികിത്സ, മരുന്ന് വിതരണം+
സേവനംരോഗപരിശോധന, ചികിത്സ, മരുന്ന് വിതരണം.
ഉദ്യോഗസ്ഥൻഒ.പി. സമയം ലഭ്യമായ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ.

  • PDF ഡൌണ്‍ലോഡ് ചെയ്യുക