ഇനിയും മറക്കരുതേ......................സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ് 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു................ഇനിയും മസ്റ്ററിംഗ് ചെയ്യാത്തവർ അടുത്തുള്ള അക്ഷയ കേന്ദ്രം വഴി എത്രയും വേഗം മസ്റ്ററിംഗ് നടത്തേണ്ടതാണ്...........
ഫ്രണ്ട് ഓഫീസ് സംവിധാനം

എളവള്ളി ഗ്രാമപഞ്ചായത്ത്
ഫ്രണ്ട് ഓഫീസ്
ഫ്രണ്ട് ഓഫീസ്

ഏതൊരു സ്ഥലത്തേക്കും, വീട്ടിലേക്കും ഉള്ള പ്രവേശന മാർഗ്ഗം എന്നത് പോലെ സദ്ഭരണ നിർവ്വഹണത്തിന് വേണ്ടിയുള്ള ഒരു പ്രവേശന മാർഗ്ഗമാണ് ഫ്രണ്ട് ഓഫീസ് സംവിധാനം. ഫ്രണ്ട് ഓഫീസ് പഞ്ചായത്തിന്റെ ഒരു ഭാഗം തന്നെ.

ജനങ്ങൾ ജീവനക്കാരുടെയോ, സെക്രട്ടറിയുടെയോ, പ്രസിഡന്റിന്റെയോ സേവനങ്ങൾക്കായി നേരിട്ട് ചെല്ലുന്നതിന് പകരമുള്ള ഒരു ഏകജാലക സംവിധാനമാണിത്.

കേരള നിയമസഭയുടെ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങൾ ഓഫീസിനകത്ത് കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുന്നതിനും മെച്ചപ്പെട്ട സേവനം നൽകുന്നതിനുമായി ഒരു സേവന സംവിധാനം ഏർപ്പെടുത്തണമെന്ന് പഞ്ചായത്ത് ഡയറക്ടർ 18.01.2017-ലെ എച്ച്. 13380/06 നമ്പർ സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്.

ഇത് തന്നെയാണ് ഫ്രണ്ട് ഓഫീസ് സംവിധാനം വഴി യാഥാർത്ഥ്യമാകുന്നത്. അപേക്ഷ നൽകാനും, സേവനം ലഭ്യമാക്കാനും ഈ ഏകജാലകത്തെ സമീപിച്ചാൽ മതി.

ഗുണമേന്മയുള്ള സേവന പ്രദാനത്തിൽ ISO സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയ ഗ്രാമപഞ്ചായത്തായതിനാൽ ആയത് പ്രകാരമുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്നു.

ഫ്രണ്ട് ഓഫീസ് പ്രവർത്തനങ്ങൾ
1. നേരിട്ട് ലഭിക്കുന്നതോ അല്ലാത്തതോ ആയ മുഴുവൻ തപാലുകളും ഫ്രണ്ട് ഓഫീസിലാണ് സ്വീകരിക്കുന്നത്.
2. കവറിൽ പേരോട് കൂടിയ തപാൽ ഒഴികെ മുഴുവൻ തപാലുകളും തുറന്ന് രജിസ്റ്റർ ചെയ്ത് കൈപ്പറ്റ് രസീതും നൽകും. രസീതിൽ സേവനം ലഭിക്കുന്ന തീയതി കൂടി രേഖപ്പെടുത്തിയിട്ടുണ്ടാകും.
3. സ്വീകരിക്കുന്ന മുഴുവൻ തപാലുകളും പൂർണ്ണവും ആവശ്യമായ രേഖകൾ അടങ്ങുന്നതുമാണെന്ന് ഫ്രണ്ട് ഓഫീസിൽ വച്ചുതന്നെ ഉറപ്പ് വരുത്തണം. അപാകത ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകും.
4. പഞ്ചായത്തിലേക്കുള്ള പണ വരവുകളും ഫ്രണ്ട് ഓഫീസ് വഴിയാണ് സ്വീകരിക്കുന്നത്.
5. ഫ്രണ്ട് ഓഫീസ് പ്രവർത്തനം 10 മണി മുതൽ 5 മണി വരെയാണ്. ഉച്ചയ്ക്ക് 1.15 മുതൽ 2 മണി വരെ ഇടവേള.
6. പണം ഇടപാടുകൾ നടക്കുന്നത് 3 മണി വരെ.
പൊതുജനങ്ങൾക്കായുള്ള ഭൗതിക സൗകര്യങ്ങൾ
01. സർക്കാർ ഉത്തരവ് 123/2009 തസ്വഭവ തീയതി 02.07.2009 പ്രകാരം പൊതുജനങ്ങൾക്കായി ഏർപ്പെടുത്തേണ്ട എല്ലാ സൗകര്യങ്ങളും സജ്ജീകരിക്കുകയും അവയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും നിരന്തരം ഉറപ്പ് വരുത്തുകയും ചെയ്യുന്നു.
02. ഓഫീസ് പ്രവർത്തനത്തിന് ശേഷം വരുന്ന അപേക്ഷകൾ നിക്ഷേപിക്കാനുള്ള പെട്ടി സ്ഥാപിക്കുകയും എല്ലാ പ്രവർത്തി ദിവസങ്ങളിലും അവ തുറന്ന് അപേക്ഷകൾ സ്വീകരിക്കുകയും അത് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഫ്രണ്ട് ഓഫീസ് സൂപ്പർവൈസർ ഉറപ്പ് വരുത്തേണ്ടതുണ്ട്.
03. അപേക്ഷാഫോറങ്ങളും, സ്റ്റേഷനറി (പേന, പശ, നൂൽ, സ്റ്റാപ്ലർ, മൊട്ടുസൂചി, പേപ്പർ, പഞ്ച്) സാധനങ്ങൾ എല്ലാ ദിവസവും അവയുടെ ലഭ്യത സൂപ്പർവൈസർ ഉറപ്പ് വരുത്തുന്നുണ്ട്.
04. ഫ്രണ്ട് ഓഫീസ് കൗണ്ടർ സൗകര്യപ്രദവും സുഖകരവുമായ ആശയവിനിമയത്തിന് ഉതകുന്ന തരത്തിലും പരസ്പരം കാണാൻ കഴിയുന്ന രീതിയിലുമാണ്.
05. പൊതുജനങ്ങൾക്കായി ടോയ്ലറ്റ് സജ്ജീകരിച്ചിട്ടുണ്ട്.
06. പത്രമാസികകൾ, ടി.വി കാണുന്നതിനുള്ള സൗകര്യം എന്നിവ പൊതുജനങ്ങൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.
07. പൊതുജനങ്ങൾക്കായി Touch Screen, Token Machine, പണമടക്കുന്നതിനായി Swiping Machine സൗകര്യവും ലഭ്യമാണ്.
08. ഫീഡിങ് റൂം സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഫ്രണ്ട് ഓഫീസ് പ്രവർത്തന സമയം
ഫ്രണ്ട് ഓഫീസ് പ്രവർത്തന സമയം
രാവിലെ 10:00 – വൈകിട്ട് 5:00
ഇടവേള: ഉച്ചയ്ക്ക് 1:15 – 2:00
പണമിടപാടുകളുടെ സമയം
വൈകിട്ട് 3:00 വരെ
ഒപ്പമുണ്ട് ഉറപ്പാണ്

തദ്ദേശസ്വയം ഭരണ (ഡി.എ) വകുപ്പിന്റെ സ.ഉ (കൈ) നം 279/2022/LSGD തീയതി 31/12/2022 ഉത്തരവ് പ്രകാരം വിവിധ വകുപ്പുകളിൽ നിന്നും ജനങ്ങൾക്ക് ലഭിക്കേണ്ട എല്ലാ സേവന/വിവരങ്ങളും നേടിയെടുക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശവും സഹായവും ഗ്രാമപഞ്ചായത്തിൽ എത്തിച്ചേരുന്ന പൊതുജനങ്ങൾക്ക് നൽകുന്നതിനായി “ഒപ്പമുണ്ട് ഉറപ്പാണ്” എന്ന ടാഗ് ലൈനോട് കൂടി സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചിട്ടുണ്ട്.

എളവള്ളി ഗ്രാമപഞ്ചായത്ത് | ഫ്രണ്ട് ഓഫീസ്