ഇനിയും മറക്കരുതേ......................സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ് 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു................ഇനിയും മസ്റ്ററിംഗ് ചെയ്യാത്തവർ അടുത്തുള്ള അക്ഷയ കേന്ദ്രം വഴി എത്രയും വേഗം മസ്റ്ററിംഗ് നടത്തേണ്ടതാണ്...........
ഒറ്റ നോട്ടത്തില്‍

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ മുല്ലശ്ശേരി ബ്ലോക്കിലാണ് എളവള്ളി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 16.28 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിൽ 18 വാർഡുകളാണുള്ളത്. കിഴക്ക് തോളൂർ ഗ്രാമപഞ്ചായത്തും, പടിഞ്ഞാറ് പാവറട്ടി ഗ്രാമപഞ്ചായത്തും, വടക്ക് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തും ഗുരുവായൂർ നഗരസഭയും, തെക്ക് മുല്ലശ്ശേരി ഗ്രാമപഞ്ചായത്തുമാണ് അതിരുകൾ.ജനപങ്കാളിത്തത്തോടെയുള്ള വികസനം, സുസ്ഥിരത, സാമൂഹ്യനീതി, ശുചിത്വം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽസാധ്യത, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകി ജനങ്ങൾക്ക് സമയബന്ധിതവും സുതാര്യവുമായ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് എളവള്ളി ഗ്രാമപഞ്ചായത്തിന്റെ വികസന കാഴ്ചപ്പാട്. പൗരന്മാർക്ക് ജനനം, മരണം, വിവാഹം തുടങ്ങിയ സിവിൽ രജിസ്ട്രേഷൻ സേവനങ്ങൾ, കെട്ടിട അനുമതി, കെട്ടിട സർട്ടിഫിക്കറ്റ്, വസ്തുനികുതി, സാമൂഹ്യസുരക്ഷാ പെൻഷൻ തുടങ്ങി വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ഡിജിറ്റൽ സേവനങ്ങൾക്കും ഇ-ഗവേണൻസിനും പഞ്ചായത്ത് പ്രാധാന്യം നൽകുന്നു. വികസന പ്രവർത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിലും എളവള്ളി ഗ്രാമപഞ്ചായത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. “കുളവെട്ടി പച്ചത്തുരുത്ത്” എന്ന ജൈവവൈവിധ്യ സംരക്ഷണ പദ്ധതി പഞ്ചായത്തിന്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൊന്നാണ്.വികസന പ്രവർത്തനങ്ങളിലെ നേട്ടമായി 2022-ൽ കേരളത്തിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള പുരസ്കാരം ലഭിച്ചു. കൂടാതെ സ്വരാജ് ട്രോഫിയിൽ 2020-21 സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും 2021-22-ൽ തൃശ്ശൂർ ജില്ലയിൽ ഒന്നാം സ്ഥാനവും നേടി.“ജനങ്ങളോടൊപ്പം, വികസനത്തിനൊപ്പം” എന്ന ആശയത്തിൽ ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ കാര്യക്ഷമമായ സേവനങ്ങളും വികസന പ്രവർത്തനങ്ങളും നടപ്പിലാക്കിക്കൊണ്ട് മാതൃകാപരമായ ഒരു ഗ്രാമപഞ്ചായത്തായി മുന്നേറുകയാണ് എളവള്ളി ഗ്രാമപഞ്ചായത്ത്. 

🧭

അതിരുകൾ

⬆️

വടക്ക്

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്, ഗുരുവായൂർ നഗരസഭ

⬇️

തെക്ക്

മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത്

➡️

കിഴക്ക്

തോളൂർ ഗ്രാമപഞ്ചായത്ത്

⬅️

പടിഞ്ഞാറ്

പാവറട്ടി ഗ്രാമപഞ്ചായത്ത്

"നാടറിഞ്ഞ് നാടിനൊപ്പം "

🏛️

എളവള്ളി ഗ്രാമപഞ്ചായത്ത്

പൊതുവിവരങ്ങളും അടിസ്ഥാന വിവരങ്ങളും

🏛️

ഗ്രാമപഞ്ചായത്ത് — പൊതുവിവരങ്ങൾ

🏛️

ഗ്രാമപഞ്ചായത്തിന്റെ പേര്

എളവള്ളി ഗ്രാമപഞ്ചായത്ത്

📐

വിസ്തൃതി

16.28 ച.കി.മീ

🔢

വാർഡുകളുടെ എണ്ണം

18

 

വാര്‍ഡ് നമ്പര്‍
വാര്‍ഡിന്റെ പേര്

വാര്‍ഡ് 1

ബ്രഹ്മകുളം

വാര്‍ഡ് 2

ചിറ്റാട്ടുകര

വാര്‍ഡ് 3

കിഴക്കേത്തല

വാര്‍ഡ് 4

കടവല്ലൂർ

വാര്‍ഡ് 5

പറയ്ക്കാട്

വാര്‍ഡ് 6

ചേലൂർ

വാര്‍ഡ് 7

വാക

വാര്‍ഡ് 8

മണച്ചാല്‍

വാര്‍ഡ് 9

എളവള്ളി

വാര്‍ഡ് 10

ഉല്ലാസ്നഗർ

വാര്‍ഡ് 11

പണ്ടാറക്കാട്

വാര്‍ഡ് 12

ഇന്ദ്രാംചിറ

വാര്‍ഡ് 13

കാട്ടേരി

വാര്‍ഡ് 14

പൂവ്വത്തൂർ

വാര്‍ഡ് 15

കാക്കശ്ശേരി

വാര്‍ഡ് 16

പുതുനഗർ

വാര്‍ഡ് 17

പടിവരമ്പ്

വാര്‍ഡ് 18

ജനശക്തി

👥

ജനസംഖ്യാ വിവരങ്ങൾ

👥

ആകെ ജനസംഖ്യ

27,209

👨

പുരുഷന്മാർ

12,716

👩

സ്ത്രീകൾ

14,493

📋

പട്ടികജാതി (SC)

817

📋

പട്ടികവർഗം (ST)

0

📚

സാക്ഷരത

95%

🗺️

ഭരണവ്യവസ്ഥയും അതിരുകളും

🏢

ബ്ലോക്ക് പഞ്ചായത്ത്

മുല്ലശ്ശേരി

📍
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ

താമരപ്പിള്ളി, എളവള്ളി, ചിറ്റാട്ടുകര, പുത്തൂർ

🏘️

വില്ലേജുകൾ

ബ്രഹ്മക്കുളം, എളവള്ളി

📌

താലൂക്ക്

ചാവക്കാട്

📍

ജില്ല

തൃശ്ശൂർ

🏛️

ലോക്സഭാ മണ്ഡലം

തൃശ്ശൂർ

🏛️

നിയമസഭാ മണ്ഡലം

മണലൂർ

🏢

ബ്ലോക്ക് പഞ്ചായത്ത്

മുല്ലശ്ശേരി