മാതൃകാ പദ്ധതികള്‍

എളവള്ളി ഗ്രാമപഞ്ചായത്ത്

മാതൃകാ പദ്ധതികൾ

എളവള്ളി ഗ്രാമപഞ്ചായത്തിന്റെ മാതൃകാപരമായ പദ്ധതികളും പ്രവർത്തനങ്ങളും

01കുളവെട്ടി പച്ചത്തുരുത്ത്

കുളവെട്ടി പച്ചത്തുരുത്ത്

തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍പ്പെടുന്ന എളവള്ളി ഗ്രാമപഞ്ചായത്തില്‍ എട്ടാം വാര്‍ഡിലെ ക്രിമറ്റോറിയത്തിനോട് ചേര്‍ന്നാണ് കുളവെട്ടി പച്ചത്തുരുത്ത് സ്ഥിതി ചെയ്യുന്നത്. 2019 ല്‍ തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിത കേരള മിഷനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും നിര്‍വഹണ സഹായം നല്‍കി വന്നിട്ടുണ്ട്. ലോകത്ത് തന്നെ മുന്നൂറോളം മാത്രം നിലവിലുള്ളതും അതിതീവ്ര വംശനാശ ഭീഷണി നേരിടുന്നതുമായ ഞാവല്‍ വര്‍ഗ്ഗത്തില്‍പ്പെട്ട സൈസീജിയം ട്രാവന്‍കോറിക്കം എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കുളവെട്ടി മരങ്ങളുടെ സംരക്ഷണം പച്ചത്തുരുത്തിനെ ആകര്‍ഷണീയമാക്കി മാറ്റുന്നു. കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ ക്രിമറ്റോറിയം ജീവനക്കാരാണ് ദൈനംദിന സംരക്ഷണ ചുമതല നിര്‍വഹിച്ചുവരുന്നത്. മണ്ണിലെ ജലാംശത്തെ സംരക്ഷിച്ചു നിര്‍ത്തുന്നതിനും അന്തരീക്ഷത്തിലെ ശൈത്യം നിലനിര്‍ത്തുന്നതിനും കഴിയുന്ന 41 കുളവെട്ടി മരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന പച്ചത്തുരുത്ത് യഥാര്‍ത്ഥത്തില്‍ ഒരു ഓക്സിജന്‍ പാര്‍ലര്‍ കൂടിയാണ്. മരങ്ങള്‍ പൂവിട്ടതോടെ വിത്തുകള്‍ ലഭ്യമാവാനും തുടങ്ങി. അതിതീവ്ര വംശനാശഭീഷണി നേരിടുന്ന കുളവെട്ടി മരങ്ങളുടെ തൈകള്‍ മുളപ്പിച്ച് മറ്റ് പഞ്ചായത്തുകള്‍ക്ക് വിതരണം ചെയ്യുന്ന ഒരു നഴ്സറി തയ്യാറാക്കുക കൂടി ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്. വര്‍ഷാവര്‍ഷങ്ങളില്‍ മരങ്ങളുടെ പ്രൂണിംഗ് ഉള്‍പ്പെടെ നടത്തിവരുന്നത് തൃശൂര്‍ സെന്റ് തോമസ് കോളേജ് ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ശ്രീ. പി.വി.ആന്റോയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികളാണ്. കുന്നംകുളം ചൊവ്വന്നൂരിലുള്ള കലശമലയില്‍ നിന്നാണ് കുളവെട്ടി മരങ്ങളുടെ വിത്ത് സമ്പാദിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ തൈകളുടെ നടീല്‍ കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രിയായിരുന്ന ശ്രീ.വി.എസ്.സുനില്‍കുമാറാണ് നിര്‍വഹിച്ചത്. 50 സെന്റ് ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ക്രിമറ്റോറിയത്തിന്റെ കോമ്പൗണ്ടിലാണ് കുളവെട്ടി പച്ചത്തുരുത്ത് നിലവിലുള്ളത്. കണിയാംതുരുത്ത് പാടശേഖരത്തിന്റെ നടുവിലാണ് പച്ചത്തുരുത്ത് എന്നുള്ളതുകൊണ്ട് വിവിധയിനം പക്ഷികളുടെ ഒരു ആവാസ കേന്ദ്രം കൂടിയാണ് ഇവിടെ. കുളവെട്ടി പച്ചത്തുരുത്തില്‍ കോണ്‍ക്രീറ്റ് ബെഞ്ചുകള്‍, കവാടം, ഗേറ്റ്, പ്രദര്‍ശന ബോര്‍ഡ് എന്നിവയ്ക്കായി അഞ്ച് ലക്ഷത്തോളം രൂപ ഗ്രാമപഞ്ചായത്ത് വിഹിതം ഇതിനകം ചെലവഴിച്ചിട്ടുണ്ട്. കുളവെട്ടി മരങ്ങള്‍ക്ക് പുറമേ അഞ്ച് ഇനം മാവ്, പ്ലാവ്, ആപ്പിള്‍, ആപ്പിള്‍ ചാമ്പ, നീര്‍മരുത്, ഞാവല്‍, മൂന്ന് ഇനങ്ങളിലുള്ള പേരമരങ്ങള്‍, അനാര്‍, ആര്യവേപ്പ്, കറിവേപ്പ്, ചാമ്പ, അമ്പഴം, സ്വീറ്റ് ലൂബി, നാരകം എന്നിവയും പച്ചത്തുരുത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ചിത്രം
ചിത്രം 1
ചിത്രം
ചിത്രം 2
ചിത്രം
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

02ഡയപ്പർ ഡിസ്ട്രോയർ പദ്ധതി

ഡയപ്പർ ഡിസ്ട്രോയർ പദ്ധതി

എളവള്ളി ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നൂതന പദ്ധതി വിഭാഗത്തില്‍ അംഗീകാരം ലഭ്യമായി പ്രോജക്ട് നം. 241/24 ഡയപ്പര്‍ ഡിസ്ട്രോയര്‍ എന്ന പദ്ധതി ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് 11,28,375/- രൂപ ചെലവഴിച്ച് പ്രവര്‍ത്തി പൂര്‍ത്തീകരിച്ചിട്ടുള്ളതാണ്. കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ അനുശാസിക്കുന്ന സാങ്കേതികതയും മറ്റു നിര്‍ദ്ദേശങ്ങളും പാലിച്ചാണ് ഡിസ്ട്രോയര്‍ സ്ഥാപിച്ചിട്ടുള്ളത്. കിടപ്പ് രോഗികളുടെ ഡയപ്പറുകള്‍, പൊടിപടലങ്ങള്‍, പ്രകൃതി ദോഷം വരുത്തുന്ന വാതകങ്ങള്‍ എന്നിവ നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള സംവിധാനമാണ് നടപ്പിലാക്കിയിട്ടുള്ളത്.

ചിത്രം
ചിത്രം 1
ചിത്രം
ചിത്രം 2
ചിത്രം
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

03മണച്ചാൽ ചിൽഡ്രൻസ് പാർക്ക്

മണച്ചാൽ ചിൽഡ്രൻസ് പാർക്ക്

എളവള്ളി ഗ്രാമപഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി, വിനോദസഞ്ചാര വകുപ്പിന്റെ 50 ലക്ഷം രൂപയും ത്രിതല പഞ്ചായത്തുകളുടെ 35 ലക്ഷം രൂപയും വിനിയോഗിച്ചാണ് ജലസംഗമകേന്ദ്രമായ മണച്ചാലില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് ആന്‍ഡ് കയാക്കിംഗ് പദ്ധതി പൂര്‍ത്തീകരിച്ചത്. കുട്ടികളുടെ പാര്‍ക്ക്, കളി ഉപകരണങ്ങള്‍, ഫൗണ്ടന്‍, ഇന്റര്‍ലോക്ക് വിരിച്ച് ബണ്ടുകള്‍, ചാരു ബഞ്ചുകള്‍, ടോയ്ലറ്റ്, ടിക്കറ്റ് കൗണ്ടര്‍, കവാടം, കയാക്കിംഗ് കടവ്, കുടിവെള്ള കിയോസ്ക് എന്നിവയാണ് ആദ്യഘട്ടത്തില്‍ തയ്യാറാക്കിയിട്ടുള്ളത്.

ചിത്രം
ചിത്രം
ചിത്രം

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

04നീഹാരം ബഡ്സ് സ്കൂൾ

നീഹാരം ബഡ്സ് സ്കൂൾ

തൃശ്ശൂര്‍ ജില്ലയില്‍ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ട എളവള്ളി ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികളിലുള്‍പ്പെടുത്തി 70,66,771/- രൂപ ചെലവഴിച്ച് മാനസികവും ശാരീരികവും ബുദ്ധിപരവുമായ വെല്ലുവിളികള്‍ നേരിടുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ബൗദ്ധിക വൈകല്യം (MR), സെറിബ്രല്‍ പാള്‍സി (CP), ഓട്ടിസം എന്നീ വിഭാഗത്തില്‍പ്പെടുന്ന 3 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി വിവിധതരം തെറാപ്പികളും വാഹനസൗകര്യവും ഉള്‍പ്പെടുത്തി ബഡ്സ് സ്പെഷ്യല്‍ സ്കൂള്‍ ആധുനിക രീതിയില്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുള്ളതാണ്. 3825 സ്ക്വയര്‍ ഫീറ്റില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടി പണി കഴിപ്പിച്ചിരിക്കുന്ന ഈ വിദ്യാലയത്തില്‍ 2 ക്ലാസ് മുറികള്‍, തെറാപ്പി മുറി, വിശ്രമ മുറി, അടുക്കള, രണ്ട് സ്റ്റോര്‍ റൂം, ഒരു ഹാള്‍, 4 ബാത്ത് റൂം, ഒരു വര്‍ക്ക് ഏരിയ, ഒരു നടുമുറ്റം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. എളവള്ളി ഗ്രാമപഞ്ചായത്ത് അധീനതയില്‍ നീഹാരം ബഡ്സ് സ്കൂള്‍ 26 ഭിന്നശേഷി വിദ്യാര്‍ത്ഥികളുമായി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ട്രെഡ്മില്‍, സ്റ്റാറ്റിക് സൈക്കിള്‍, തെറാപ്പി ബോള്‍, ആങ്കിള്‍ എക്സര്‍സൈസര്‍, പാരല്‍ ബാര്‍ വിത്ത് മിറര്‍, വീല്‍ ചെയറുകള്‍, സി.പി. ചെയറുകള്‍, കോര്‍ണര്‍ ബിറ്റ്, ഫ്ലാപ്പിംഗ് ചെയര്‍, തെറാപ്പി ടേബിള്‍, തെറാപ്പി മാറ്റ്, ഇലക്ട്രിക് ടില്‍ട്ട് ടേബിള്‍ എന്നീ ഉപകരണങ്ങളും സ്കൂളിലുണ്ട്. സ്കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും വാഹനസൗകര്യവും ഗ്രാമപഞ്ചായത്ത് സൗജന്യമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചിത്രം
ചിത്രം 1
ചിത്രം
ചിത്രം 2
ചിത്രം
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

05സായംപ്രഭ ഹോം (പകൽ വീട്)

സായംപ്രഭ ഹോം (പകൽ വീട്)

എളവള്ളി ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 13-ല്‍ സായംപ്രഭ ഹോം (പകല്‍ വീട്) പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളതാകുന്നു. പ്രസ്തുത സ്ഥാപനത്തില്‍ ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവരും മക്കളുടെ സഹായമില്ലാത്തവരുമായ 15 ഓളം വയോജനങ്ങളെ സംരക്ഷിക്കുന്നുണ്ട്. വയോജനങ്ങളെ പരിപാലനത്തിനായി കെയര്‍ഗീവര്‍, അവര്‍ക്കാവശ്യമായ വാഹന സൗകര്യം, കൃത്യമായ ഇടവേളകളില്‍ ഡോക്ടര്‍മാരുടെ സേവനം, ഭക്ഷണം പാചകം ചെയ്തു നല്‍കുന്നതിനായി കുക്ക് എന്നിവ ഗ്രാമപഞ്ചായത്ത് ഉറപ്പുവരുത്തിയിട്ടുള്ളതാണ്.

ചിത്രം
ചിത്രം 1
ചിത്രം
ചിത്രം 2
സായംപ്രഭ ഹോം (പകൽ വീട്) - ചിത്രം 3
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

06ആധുനിക വാതക ശ്മശാനം

ശാന്തിതീരം-ആധുനിക വാതക ശ്മശാനം

എളവള്ളി ഗ്രാമപഞ്ചായത്തില്‍ ബെറിയല്‍ & ബേണിംഗ് നടത്തുന്നതിന് അനുമതി ലഭിച്ചതിനുശേഷം വാതക ശ്മശാനത്തിനും കൂടി അനുമതി ലഭിച്ചിരിക്കുകയാണ്. ഗ്രാമപഞ്ചായത്തിലെ മരണമടയുന്ന വ്യക്തികളെ സംസ്‌കരിക്കുന്നതിനും ക്രിമിറ്റോറിയമില്ലാത്ത സമീപ പഞ്ചായത്തുകളിലെ മരണമടയുന്നവരെ കൂടി സംസ്‌കരിക്കുന്നതിനും ഇവിടെ അവസരം ഒരുക്കാറുണ്ട്. 2021-22 വര്‍ഷത്തില്‍ 30 ലക്ഷം രൂപ ചെലവു ചെയ്തുകൊണ്ടാണ് നിലവിലെ ക്രിമറ്റോറിയം ഗ്രാമപഞ്ചായത്ത് പുതുക്കി നിര്‍മ്മിച്ചത്. സംസ്‌കാര ക്രിയകള്‍ ചെയ്യുന്ന ബന്ധുമിത്രാദികള്‍ക്ക് കുളിക്കുന്നതിനാവശ്യമായ ശുചിമുറികളും ഇവിടെ ഒരുക്കിയിട്ടുള്ളത് ജനങ്ങള്‍ക്ക് സൗകര്യപ്രദമാണ്. പ്രതിദിനം 6 പേരെ സംസ്‌കരിക്കാനുതകുന്ന തരത്തിലാണ് പുതിയ ക്രിമറ്റോറിയം രൂപകല്‍പന ചെയ്തിട്ടുള്ളത്.

ചിത്രം 1
ചിത്രം
ചിത്രം 2
ചിത്രം
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

07ലൈഫ് ഭവന പദ്ധതി

ലൈഫ് ഭവന പദ്ധതി

എളവള്ളി ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ലൈഫ് ഭവന പദ്ധതി ഭൂമി വാങ്ങല്‍ എന്ന പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപയും, ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് 5,54,300/- രൂപയും വകയിരുത്തി ആകെ 11754300/- രൂപ ചെലവഴിച്ച് ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കള്‍ക്ക് പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കുന്നതിന് അനുയോജ്യമായ എളവള്ളി വില്ലേജ് 50/1 സര്‍വ്വെ നമ്പറിലുള്ള 225.9 സെന്റ് സ്ഥലം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലാക്കിയിട്ടുള്ളതാണ്. എളവള്ളി ഗ്രാമപഞ്ചായത്ത് 2017ല്‍ അംഗീകരിച്ച ഭൂരഹിത ഭവനരഹിത ഗുണഭോക്തൃലിസ്റ്റ് പ്രകാരം 109 ജനറല്‍, 51 എസ്.സി കുടുംബങ്ങളും, ലൈഫ് 2020ല്‍ ഭൂരഹിത ഭവനരഹിതരായി 124 കുടുംബങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ടി ഭൂമിയില്‍ 4 വീടുകളുടെ ഒരു യൂണിറ്റ് എന്ന നിലയില്‍ 120 വീടുകള്‍ (30 യൂണിറ്റ്) നിര്‍മ്മിക്കാനാണ് ഗ്രാമപഞ്ചായത്ത് ഉദ്ദേശിക്കുന്നത്.

ചിത്രം 1
ചിത്രം 2
ലൈഫ് ഭവന പദ്ധതി - ചിത്രം 3
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

08പറക്കാട് പാർക്കിന് സ്ഥലം വാങ്ങൽ

പറക്കാട് പാർക്കിന് സ്ഥലം വാങ്ങൽ

എളവള്ളി ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പ്രോജക്ട് നം.201/23 പറക്കാട് പാര്‍ക്കിന് സ്ഥലം വാങ്ങല്‍ പദ്ധതി പ്രകാരം കുട്ടികളുടെയും വയോജനങ്ങളുടെയും പാര്‍ക്ക് നിര്‍മ്മിക്കുന്നതിനായി വാര്‍ഡ് 5ല്‍ എളവള്ളി വില്ലേജ് 50/1 സര്‍വ്വെ നമ്പറിലുള്ള 25.03 ആര്‍ സ്ഥലം (61.85 സെന്റ്) വിലയ്ക്ക് വാങ്ങി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഉടമസ്ഥതയിലാക്കിയിട്ടുള്ളതാകുന്നു.

പറക്കാട് പാർക്കിന് സ്ഥലം വാങ്ങൽ - ചിത്രം 1
ചിത്രം 1
പറക്കാട് പാർക്കിന് സ്ഥലം വാങ്ങൽ - ചിത്രം 2
ചിത്രം 2
പറക്കാട് പാർക്കിന് സ്ഥലം വാങ്ങൽ - ചിത്രം 3
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

09പൂരക്കോപ്പ് നിർമ്മാണം

പൂരക്കോപ്പ് നിർമ്മാണം

എളവള്ളി ഗ്രാമപഞ്ചായത്തിലെ ചില കുടുംബങ്ങള്‍ വര്‍ഷങ്ങളായി പൂരക്കോപ്പ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലികളില്‍ വ്യാപൃതരാണ്. പൈതൃകമായി കൈമാറി കിട്ടിയ അറിവും വിദ്യകളും ഉപയോഗിച്ച് പരമ്പരാഗതമായ തൊഴിലായ പൂരക്കോപ്പ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പ്രത്യേക പദ്ധതി തയ്യാറാക്കി മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കിയിട്ടുള്ളതാണ്.

ചിത്രം
ചിത്രം 1
ചിത്രം
ചിത്രം 2
പൂരക്കോപ്പ് നിർമ്മാണം - ചിത്രം 3
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

10ഗ്രാമവണ്ടി

ഗ്രാമവണ്ടി

ഗ്രാമീണ മേഖലയായ എളവള്ളി ഗ്രാമപഞ്ചായത്തിന്റെ ഉള്‍പ്രദേശങ്ങളിലൊന്നും വേണ്ടത്ര ബസ് സര്‍വീസുകളില്ലാത്തതിനാല്‍ പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഗ്രാമവണ്ടി സേവനം നടപ്പിലാക്കി. സംസ്ഥാനത്ത് നഗര പ്രദേശങ്ങളില്‍ യാത്രാസൗകര്യം ഒരുക്കുന്നതു പോലെ തന്നെ ഗ്രാമീണ മേഖലകളിലെ സാധാരണ ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന ഗതാഗതവകുപ്പ് KSRTCയും ത്രിതല പഞ്ചായത്തുകളുമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഗ്രാമവണ്ടി. പ്രതിദിനം ഗ്രാമവണ്ടിക്ക് ആവശ്യമായ ഡീസല്‍ ചാര്‍ജ് പദ്ധതി വിഹിതത്തില്‍ നിന്നോ തനത്ഫണ്ടില്‍ നിന്നോ ഗ്രാമപഞ്ചായത്തുകള്‍ വകയിരുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മറ്റ് എല്ലാ ചെലവുകളും KSRTC വഹിക്കും. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഈ പദ്ധതിയുടെ രണ്ടാമത്തെ വണ്ടി ഔപചാരികമായി ഉദ്ഘാടനം ചെയ്തത് എളവള്ളി ഗ്രാമപഞ്ചായത്താണ്. സാമ്പത്തികമായി ഏറ്റവും അടിത്തട്ടില്‍ കഴിയുന്നവരുടെ ചികിത്സാ കാര്യത്തില്‍ ഏറ്റവും അത്താണിയായ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് 2 ട്രിപ്പുകളും തൃശ്ശൂര്‍ ടൗണിലേക്ക് സിവില്‍ സ്റ്റേഷനിലേക്കും ഒരു ട്രിപ്പും അതുപോലെ മടക്കയാത്രയും ഈ പദ്ധതി മൂലം ആസൂത്രണം ചെയ്തിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ ഉള്‍പ്രദേശങ്ങളിലെ റോഡുകളില്‍ കൂടി സഞ്ചരിച്ചാണ് ഗ്രാമവണ്ടി അതിന്റെ ലക്ഷ്യകേന്ദ്രങ്ങളിലേക്ക് എത്തിച്ചേരുന്നത്. വലിയ ആവേശത്തോടുകൂടി ജനങ്ങള്‍ ഏറ്റെടുത്ത ഗ്രാമവണ്ടി ഇന്ന് സാധാരണക്കാരന്റെ ആശ്രയകേന്ദ്രമായി മാറിയിരിക്കുകയാണ്.

ചിത്രം
ചിത്രം 1
ചിത്രം
ചിത്രം 2
ചിത്രം
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

11ഹെലിപാഡ് നിർമ്മാണം

ഹെലിപാഡ് നിർമ്മാണം

തൃശ്ശൂര്‍ ജില്ലയില്‍ എളവള്ളി ഗ്രാമപഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശത്ത് ജനപങ്കാളിത്തത്തോടുകൂടി സൗജന്യമായി ലഭിച്ച ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് എളവള്ളി ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഹെലിപാഡ് നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുള്ളതാകുന്നു. കേരളത്തില്‍ ഒരു ഗ്രാമപഞ്ചായത്ത് ആദ്യമായി സ്വന്തമായി ഒരു ഹെലിപാഡ് നിര്‍മ്മിച്ചത് എളവള്ളി ഗ്രാമപഞ്ചായത്തിലാണ്. വളരെയധികം തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം, പാലയൂര്‍ ക്രൈസ്തവ ദേവാലയം, പാവറട്ടി ക്രൈസ്തവ ദേവാലയം, ചാവക്കാട് മണത്തല ജുമാ മസ്ജിദ് എന്നീ ആരാധനാലയങ്ങളിലേക്ക് വ്യോമമാര്‍ഗ്ഗം എത്തിച്ചേരാന്‍ പുതിയ തലമുറ ഹെലികോപ്റ്ററിന്റെ സേവനം ഉപയുക്തമാക്കുന്നുണ്ട്. കൂടാതെ അത്യാഹിത ഘട്ടങ്ങളില്‍ രോഗികളെ മറ്റു ജില്ലകളിലുള്ള പ്രധാന ആശുപത്രികളിലേക്ക് അതിവേഗം എത്തിക്കുന്നതിന് നവീന കാലഘട്ടത്തില്‍ ഹെലികോപ്റ്ററുകളുടെ പ്രാധാന്യം വളരെയേറെയാണ്. പാഡി ടൂറിസം ലക്ഷ്യം വെച്ചുകൊണ്ട് വിനോദസഞ്ചാരികള്‍ക്ക് ആകാശ യാത്ര നടത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ദുരന്തനിവാരണത്തിന്റെ ഭാഗമായി അത്യാഹിത ഘട്ടങ്ങളില്‍ സൈന്യത്തിന് വന്നിറങ്ങാനും ഹെലിപാഡ് ഏറെ ഉപകാരപ്രദമാണ്.

ഹെലിപാഡ് നിർമ്മാണം - ചിത്രം 1
ചിത്രം 1
ഹെലിപാഡ് നിർമ്മാണം - ചിത്രം 2
ചിത്രം 2
ഹെലിപാഡ് നിർമ്മാണം - ചിത്രം 3
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

12സ്മാർട്ട് അംഗൻവാടികൾ

സ്മാർട്ട് അംഗൻവാടികൾ

നിലവിലുള്ള 25 അംഗന്‍വാടികളില്‍ 7 അംഗന്‍വാടികള്‍ സ്മാര്‍ട്ട് അംഗന്‍വാടികളാക്കി സംസ്ഥാനത്ത് ഒരു മികച്ച മാതൃകയാകാന്‍ എളവള്ളിക്കായിട്ടുണ്ട്. ബഹു. തൃശ്ശൂര്‍ എം.പി ശ്രീ. ടി.എന്‍. പ്രതാപന്‍ അവരുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് 3 അംഗന്‍വാടികളും എളവള്ളി ഗ്രാമപഞ്ചായത്തിന്റെ ഫണ്ടില്‍ നിന്ന് 3 അംഗന്‍വാടികളും, 2020-21 വര്‍ഷം സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി രണ്ടാം സ്ഥാനം ലഭിച്ചതിന്റെ ഭാഗമായി എളവള്ളി ഗ്രാമപഞ്ചായത്തിന് ലഭിച്ച തുക കൊണ്ട് ഒരു അംഗന്‍വാടിയും നിര്‍മ്മിക്കാനായത് മികച്ച നേട്ടമായി കരുതുന്നു.

ചിത്രം
ചിത്രം 1
ചിത്രം
ചിത്രം 2
ചിത്രം
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

13മത്സ്യമാംസ മാർക്കറ്റ്

മത്സ്യമാംസ മാർക്കറ്റ്

എളവള്ളി ഗ്രാമപഞ്ചായത്തിലെ പൂവൃത്തൂര്‍ പ്രദേശത്ത് ഗ്രാമപഞ്ചായത്ത് അധീനതയില്‍ ഉള്ള സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട കെട്ടിടത്തില്‍ മത്സ്യമാംസ മാര്‍ക്കറ്റ് സ്വകാര്യ വ്യക്തികള്‍ക്ക് ലേലം ചെയ്ത് നല്‍കുകയും വളരെ ശുചിത്വപരമായി അത് പ്രവര്‍ത്തിച്ചുവരുന്നതുമാണ്. ചിറ്റാട്ടുകര ആസ്ഥാനമായി ഒരു മത്സ്യമാംസ മാര്‍ക്കറ്റ് കൂടി നിര്‍മ്മിക്കുന്നതിനാവശ്യമായ 12 സെന്റ് സ്ഥലം ജനകീയ പങ്കാളിത്തത്തോടെ ഗ്രാമപഞ്ചായത്തിന് വിട്ടുകിട്ടിയിട്ടുള്ളതും മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ഗ്രാമപഞ്ചായത്ത് സ്വീകരിച്ചുവരുന്നതുമാണ്. ഇതുകൂടി നടപ്പില്‍ വരുന്നതോടെ സ്വകാര്യ മാര്‍ക്കറ്റുകളില്‍ നിന്നും മത്സ്യമാംസ അവശിഷ്ടങ്ങള്‍ പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയപ്പെടില്ലെന്ന് ഉറപ്പുവരുത്താനാകും.

മത്സ്യമാംസ മാർക്കറ്റ് - ചിത്രം 1
ചിത്രം 1
മത്സ്യമാംസ മാർക്കറ്റ് - ചിത്രം 2
ചിത്രം 2
മത്സ്യമാംസ മാർക്കറ്റ് - ചിത്രം 3
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

14ജലനിധി കുടിവെള്ള പദ്ധതി

ജലനിധി കുടിവെള്ള പദ്ധതി

2011 ലെ സെന്‍സസ് പ്രകാരം എളവള്ളി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 27209 ആണ്. കുടിവെള്ളത്തിനായി തുറസ്സായ കിണറുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഭൂമിശാസ്തപരമായ ഘടന കാരണം പൂഴിമണല്‍ പ്രദേശമാകയാല്‍ ശുദ്ധജലത്തിനായി വളരെയധികം പ്രയാസമനുഭവിക്കുന്നത് കണ്ടറിഞ്ഞുകൊണ്ടാണ് ഇതിനൊരു പരിഹാരമെന്ന നിലയില്‍ എളവള്ളി ജലനിധി കുടിവെള്ള പദ്ധതി ആവിഷ്‌കരിച്ചത്. ചില ഘട്ടങ്ങളില്‍ ശക്തമായ വേലിയേറ്റത്തെ തുടര്‍ന്ന് ഉപ്പിന്റെ അംശം വെള്ളത്തില്‍ കലരുന്നത് ഈ പദ്ധതിയുടെ ന്യൂനതയാണ്. ഇതിനെ മറികടക്കാനും ശുദ്ധജല ലഭ്യത എല്ലാവര്‍ക്കും ഉറപ്പുവരുത്താനും ഉദ്ദേശിച്ചുകൊണ്ടാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ കൂടുതല്‍ ഗുണഭോക്താക്കളെ ഉള്‍ക്കൊള്ളുന്ന ജലനിധി പദ്ധതികളില്‍ ഒന്നാണ് എളവള്ളി ജലനിധി കുടിവെള്ള പദ്ധതി. 8337 വീടുകളുള്ള എളവള്ളി ഗ്രാമപഞ്ചായത്തില്‍ 16 വാര്‍ഡുകളില്‍ 3900 കുടിവെള്ള ഗുണഭോക്താക്കളാണ് നിലവിലുള്ളത്. 2021-22 സാമ്പത്തിക വര്‍ഷം ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട പുതിയ 500 പേര്‍ക്ക് ഗ്രാമപഞ്ചായത്ത് സൗജന്യ കണക്ഷന്‍ നല്‍കുകയുണ്ടായി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ 75 ശതമാനം വിഹിതം കഴിച്ച് ഗ്രാമപഞ്ചായത്ത് വിഹിതമായ 15 ശതമാനത്തോടുകൂടി ഗുണഭോക്തൃവിഹിതമായ 10 ശതമാനം തുകയും ചേര്‍ത്ത് നല്‍കിയാണ് ഗ്രാമപഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കിയത്. കൂടാതെ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും 25 അംഗന്‍വാടികള്‍ക്കും സൗജന്യമായി കുടിവെള്ള കണക്ഷന്‍ നല്‍കുകയുണ്ടായി. കുടിവെള്ള സ്രോതസ്സ് മുല്ലശ്ശേരി കെ.എല്‍.ഡി.സി കനാലില്‍ കുഴിച്ച കിണറില്‍ നിന്നാണ്. പദ്ധതിയുടെ ചില ഘട്ടങ്ങളില്‍ ശക്തമായ വേലിയേറ്റത്തെ തുടര്‍ന്ന് ഉപ്പിന്റെ അംശം വെള്ളത്തില്‍ കലരുന്നത് ഈ കുടിവെള്ള പദ്ധതിയുടെ ഒരു ന്യൂനതയാണ്. ഈ സാഹചര്യം മറികടക്കാന്‍ ജല്‍ജീവന്‍ മിഷനും കേരള വാട്ടര്‍ അതോറിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന തിരുവില്വാമലയിലെ ഭാരതപ്പുഴ സ്രോതസ്സില്‍ നിന്നും കൊണ്ടുവരുന്ന ബള്‍ക്ക് വാട്ടര്‍ പദ്ധതിയില്‍ 2021-22 വര്‍ഷം ഗ്രാമപഞ്ചായത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഉള്‍പ്പെടുത്തുകയും 45 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലുള്ള ഏറത്ത് പ്രദേശത്ത് കേരള വാട്ടര്‍ അതോറിറ്റി കൈവശമുള്ള 25 സെന്റ് സ്ഥലത്ത് 10,00,000 ലിറ്റര്‍ സംഭരണശേഷിയുള്ള വലിയ വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ച് പദ്ധതിയുടെ ഭാഗമായി കുടിവെള്ളം സംഭരിക്കും. പ്രസ്തുത വെള്ളം ബൂസ്റ്റര്‍ ഉപയോഗിച്ച് നിലവിലെ ജലനിധിയുടെ വാട്ടര്‍ ടാങ്കുകളായ വാക എ.കെ.ജി താമരപ്പിള്ളി-പൂച്ചക്കുന്ന് എന്നിവിടങ്ങളിലേക്ക് പമ്പ് ചെയ്യും. പ്രസ്തുത ടാങ്കുകളില്‍ ലഭിക്കുന്ന വെള്ളം നിലവിലെ വിതരണ ശൃംഖല ഉപയോഗിച്ച് വിതരണം നടത്തും. ഉപ്പുകലര്‍ന്ന വെള്ളം കെ.എല്‍.ഡി.സി കനാലില്‍ രൂപപ്പെടുന്ന പക്ഷം നിലവിലുള്ള വിതരണ ശൃംഖല പൂര്‍ണ്ണമായും ബള്‍ക്ക് വാട്ടര്‍ വിതരണം ചെയ്യാനാകും. മാത്രമല്ല 4437 കുടുംബങ്ങള്‍ക്ക് കൂടി പുതിയ പദ്ധതിയുടെ ഭാഗമായി കണക്ഷന്‍ നല്‍കാനാവും. ഈ പദ്ധതി നിലവിലെ ജലനിധി പദ്ധതിയുടെ ന്യൂനതകള്‍ പരിപൂര്‍ണ്ണമായും പരിഹരിക്കാനും പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുവാനും കഴിയും.

ചിത്രം 1
ചിത്രം
ചിത്രം 2
ചിത്രം
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

1520 ലിറ്റർ ജാർ ഫില്ലിംഗ് യൂണിറ്റ്

20 ലിറ്റർ ജാർ ഫില്ലിംഗ് യൂണിറ്റ്

എളവള്ളി ഗ്രാമപഞ്ചായത്തിലെ 9000ത്തോളം കുടുംബങ്ങളില്‍ 4000 കുടുംബങ്ങള്‍ക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന ജലനിധി പദ്ധതിയുടെ നേതൃത്വത്തില്‍ എളവള്ളി ഗ്രാമപഞ്ചായത്തിലെ നിവാസികള്‍ക്ക് ചുരുങ്ങിയ നിരക്കില്‍ പാക്കേജ് ഡ്രിങ്കിംഗ് വാട്ടര്‍ വിതരണം ചെയ്യുന്നതിനായി 20 ലിറ്റര്‍ ജാര്‍ ഫില്ലിംഗ് യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളതാണ്. 35 ലക്ഷം രൂപ ചെലവ് ചെയ്ത്, വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ധാതുലവണങ്ങള്‍ നഷ്ടപ്പെടാതെ റിവേഴ്സ് ഓസ്മോസിസ് ആന്‍ഡ് അള്‍ട്രാ ഫില്‍ട്രേഷന്‍ സംവിധാനമുപയോഗിച്ച് ഫില്‍റ്റര്‍ ചെയ്താണ് പ്രസ്തുത യൂണിറ്റിന്റെ പ്രവര്‍ത്തനം സജ്ജമാക്കിയിട്ടുള്ളത്.

ചിത്രം
ചിത്രം 1
ചിത്രം
ചിത്രം 2
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

16തണ്ണീര്‍ക്കുടം - കിണറുകൾ സുന്ദരമാക്കൽ

കുടിനീർതെളിനീർ - കിണറുകൾ സുന്ദരമാക്കൽ

എളവള്ളി ഗ്രാമപഞ്ചായത്തില്‍ നിലവില്‍ 31 പൊതുകിണറുകളാണുള്ളത്. ആദ്യകാലങ്ങളില്‍ ഈ കിണറുകളുടെ പരിസരത്തുള്ള 50 ഓളം വീടുകളുടെ ആശ്രയകേന്ദ്രമായിരുന്ന ഈ നീരുറവിടങ്ങള്‍ കാലാന്തരത്തില്‍ മിക്ക വീടുകളിലും ജലനിധി കണക്ഷനും മറ്റു തരത്തിലുള്ള കിണറുകളും രൂപപ്പെട്ടു വന്നതോടുകൂടി പൊതുകിണറുകളുടെ പ്രസക്തി നഷ്ടപ്പെട്ടു തുടങ്ങിയതായിരുന്നു. ഈ സാഹചര്യത്തില്‍ പൊതുകിണറുകളുടെ ചുറ്റുപാടുകളില്‍ വലിച്ചെറിയപ്പെടുന്ന അജൈവവസ്തുക്കളുടെ കൂമ്പാരങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഭൂഗര്‍ഭജലം സംരക്ഷിക്കപ്പെടേണ്ടതാണെന്നും കഴിഞ്ഞ തലമുറയുടെ ദാഹം തീര്‍ത്ത ഈ ഉറവിടങ്ങള്‍ പൈതൃകമാണെന്നും പുതിയ തലമുറയെ ബോധ്യപ്പെടുത്താന്‍ എളവള്ളി ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പ്രോജക്ട് നം.219/22 കുടിനീര്‍തെളിനീര്‍- കിണറുകള്‍ സുന്ദരമാക്കല്‍ എന്ന പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തിലെ 6 പൊതുകിണറുകള്‍ മോടിപിടിപ്പിച്ചിട്ടുണ്ട്. എല്ലാ കോണില്‍ നിന്നുമുള്ള ജനങ്ങളുടെ അനുമോദനത്തിന് ഗ്രാമപഞ്ചായത്ത് ഈ പദ്ധതിയിലൂടെ അര്‍ഹമായി തീര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും തണ്ണീര്‍ക്കുടം പദ്ധതി എന്ന പേരില്‍ ഗ്രാമപഞ്ചായത്ത് ഈ പദ്ധതി തുടര്‍ന്നുവരികയുമാണ്. മാലിന്യം വലിച്ചെറിയപ്പെടുന്ന പ്രദേശമായി മാറിയ ടി കിണറുകള്‍ സംരക്ഷിക്കുന്നതിലൂടെ വര്‍ഷങ്ങള്‍ക്കുമുമ്പ് നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കിയ ജലസ്രോതസ്സുകള്‍ നിലനിര്‍ത്തി ഭൂഗര്‍ഭജലം പരിപോഷിപ്പിക്കുന്നതിന് സാധിച്ചിട്ടുള്ളതാകുന്നു. പൊതുജനങ്ങളില്‍ കിണര്‍ സംരക്ഷണത്തിനായുള്ള അവബോധം സൃഷ്ടിക്കുന്നതിനും ഇതിലൂടെ സാധിച്ചിട്ടുണ്ട്.

ചിത്രം 1
ചിത്രം 2
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

17കേര ക്ലസ്റ്റർ

കേര ക്ലസ്റ്റർ

സംസ്ഥാനത്ത് നെല്‍കൃഷിക്ക് പാടശേഖരസമിതികള്‍ എന്ന പോലെ വളരെ കൃത്യതയോടെ പ്രവര്‍ത്തിക്കുന്ന കേരസമിതികള്‍ നിലവിലില്ലാത്തതാകുന്നു. തന്മൂലം നാളികേരം ഉല്‍പാദന രംഗത്ത് ശരിയായ മുന്നേറ്റം കാഴ്ചവെക്കാന്‍ നമുക്ക് ആകുന്നില്ലെന്നത് ഒരു വസ്തുതയായി നിലനില്‍ക്കുകയാണ്. ഒരു തെങ്ങ് മുതല്‍ 500 തെങ്ങ് വരെ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഈ മേഖലയിലെ കൂട്ടായ്മ അത്യന്താപേക്ഷിതമാണെന്ന് ഗ്രാമപഞ്ചായത്ത് തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഒരു കേരക്ലസ്റ്റര്‍ സംവിധാനം നടപ്പില്‍ വരുത്തുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് 2021-22 വര്‍ഷം മുതല്‍ ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. പദ്ധതി രൂപകല്‍പന പ്രകാരം 16 വാര്‍ഡുകളെ 4 വാര്‍ഡുകളടങ്ങുന്ന 4 ക്ലസ്റ്ററുകളായി തിരിക്കും. ഓരോ ക്ലസ്റ്ററിനും ഓരോ സൂപ്പര്‍വൈസറും ആവശ്യമായ കാര്‍ഷിക തൊഴിലാളികളും ഉണ്ടാകും. തടമെടുക്കുന്നതും വളമിടുന്നതും വളം സ്റ്റോക്ക് ചെയ്യുന്നതും കര്‍ഷകര്‍ക്ക് ആവശ്യമായ ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുന്നതും ക്ലസ്റ്റര്‍ ഭാരവാഹികളുടെ ചുമതലയാണ്. കൂടാതെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന തെങ്ങുകള്‍ സമയബന്ധിതമായി തെങ്ങുകയറ്റ തൊഴിലാളികളെ ഉപയോഗിച്ച് കയറി നാളികേരമിറക്കുന്നതും നാളികേരം പറക്കി കൂട്ടി പൊളിച്ചുടച്ച് വെട്ടിത്തൂക്കം എടുക്കുന്നതും ക്ലസ്റ്റര്‍ ഭാരവാഹികളുടെ നേതൃത്വത്തിലാകും. ചിലവു വരുന്ന തുക കുറച്ച് അതാത് ദിവസത്തെ മാര്‍ക്കറ്റ് വിലയനുസരിച്ച് ചിറ്റാട്ടുകര, എളവള്ളി സര്‍വ്വീസ് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ഉല്‍പന്നവില ലഭിക്കുന്ന തരത്തിലാണ് ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്യുന്നത്. ലഭിക്കുന്ന നാളികേരം ഗ്രാമപഞ്ചായത്തിലെ ചെറുകിട സ്വകാര്യ കൊപ്ര സംസ്കരണ യൂണിറ്റുകള്‍ക്ക് നല്‍കും. അവരില്‍നിന്നും ഗ്രാമപഞ്ചായത്തിന് ആവശ്യത്തിന് അനുസരിച്ച് കൊപ്രയാക്കി തിരിച്ചുവാങ്ങി വ്യവസായ കേന്ദ്രത്തില്‍ നിര്‍മ്മിക്കുന്ന എക്സ്പെല്ലര്‍ യൂണിറ്റില്‍ ആട്ടി ശുദ്ധമായ വെളിച്ചെണ്ണ എളവള്ളിയുടെ സ്വന്തമായ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കാനും വിഭാവനം ചെയ്തിട്ടുണ്ട്. കര്‍ഷകരില്‍ നിന്നും ലഭിക്കുന്ന ചകിരിത്തൊണ്ട് ഉപയോഗിച്ച് വ്യവസായ എസ്റ്റേറ്റില്‍ സ്ഥാപിതമായിട്ടുള്ള കയര്‍നിര്‍മ്മാണ യൂണിറ്റില്‍ തൊണ്ട് തല്ലി നാരാക്കാനും നാരുകൊണ്ട് കയര്‍ ഉല്‍പാദിപ്പിക്കാനും ഉല്‍പാദിപ്പിക്കുന്ന കയര്‍ കയര്‍ബോര്‍ഡിന് നല്‍കാനും പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്. തൊണ്ടു തല്ലുമ്പോള്‍ ലഭിക്കുന്ന ചകിരിച്ചോറില്‍ ബാക്ടീരിയ കടത്തിവിട്ട് ഇനോക്കുലം നിര്‍മ്മിച്ച് ഗ്രാമപഞ്ചായത്തില്‍ നിന്നും വിതരണം ചെയ്തിട്ടുള്ള വീടുകളിലെ ബയോ ഡൈജസ്റ്റര്‍ പോട്ടുകളില്‍ ഉപയോഗിക്കുന്നതിന് ഹരിതകര്‍മ്മസേന മുഖേന പദ്ധതി ആവിഷ്‌കരിക്കുന്നു.

കേര ക്ലസ്റ്റർ - ചിത്രം 1
ചിത്രം 1
കേര ക്ലസ്റ്റർ - ചിത്രം 2
ചിത്രം 2
കേര ക്ലസ്റ്റർ - ചിത്രം 3
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

18പൂവ്വത്തൂർ ബസ് സ്റ്റാന്റ്

പൂവ്വത്തൂർ ബസ് സ്റ്റാന്റ്

ഉദ്ദേശ്യം 48 സെന്റ് സ്ഥലം ഉപയോഗപ്പെടുത്തിക്കൊണ്ട് പൂവ്വത്തൂരില്‍ നിലവിലുണ്ടായിരുന്ന ബസ് സ്റ്റാന്റിന്റെ ഫ്ലോറിംഗ് ഈ കാലഘട്ടത്തിലാണ് കോണ്‍ക്രീറ്റ് ചെയ്ത് പൂര്‍ത്തീകരിച്ചത്. യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന സ്ത്രീ സൗഹൃദവും ഭിന്നശേഷി സൗഹൃദവുമായ ടോയ്ലറ്റുകള്‍, ഹൈമാസ്റ്റ് ലൈറ്റ്, ബസ് കാത്തിരിപ്പ് കേന്ദ്രം, കുടിവെള്ള സൗകര്യം എന്നിവയും ഈ സ്റ്റാന്‍ഡില്‍ ഒരുക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ നിലവിലുള്ള സ്ട്രീറ്റ് മെയിന്‍ സംവിധാനം കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ 2021-22 കാലഘട്ടത്തില്‍ പദ്ധതിയിലുള്‍പ്പെടുത്തി പണം നീക്കിവെച്ചിട്ടുണ്ട്.

ചിത്രം 1
ചിത്രം 2
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

19കാക്കശ്ശേരി പുവർഹോം

കാക്കശ്ശേരി പുവർഹോം

അശരണരും നിരാലംബരുമായ വ്യക്തികളെ പുനരധിവസിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്തിന് സൗജന്യമായി ലഭിച്ച 20 സെന്റ് സ്ഥലത്ത് 3 വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. ടി വീടുകളില്‍ അശരണരും നിരാലംബരുമായ അഗതികളാണ് താമസിച്ചുപോരുന്നത്.

കാക്കശ്ശേരി പുവർഹോം - ചിത്രം 1
ചിത്രം 1
കാക്കശ്ശേരി പുവർഹോം - ചിത്രം 2
ചിത്രം 2
കാക്കശ്ശേരി പുവർഹോം - ചിത്രം 3
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

20ജൈവവൈവിധ്യ പാർക്ക്

ജൈവവൈവിധ്യ പാർക്ക്

എളവള്ളി ഗ്രാമപഞ്ചായത്ത് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ഗ്രാമപഞ്ചായത്തിലെ പറയ്ക്കാട് ആയുര്‍വേദ ഡിസ്പെന്‍സറിയോട് ചേര്‍ന്ന് 15 സെന്റ് സ്ഥലത്ത് ഒരു ജൈവവൈവിധ്യ പാര്‍ക്ക് നിര്‍മ്മിക്കുകയുണ്ടായി. പഴശ്ശി ഇക്കോ ടൂറിസം ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുമായി കരാറില്‍ ഏര്‍പ്പെട്ട് 5 ലക്ഷം രൂപ ചെലവഴിച്ച് ജൈവവൈവിധ്യ പാര്‍ക്ക് നിര്‍മ്മിച്ചത്. ആയത് പൂര്‍ത്തീകരിച്ചതോടെ പഞ്ചായത്തില്‍ ജൈവ ആവാസ വ്യവസ്ഥ സംരക്ഷണം മാതൃകാപരമായി നടപ്പിലാക്കാന്‍ കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്. ശലഭോദ്യാനം, വിവിധ ഇനം ഔഷധ സസ്യങ്ങള്‍, വായനാമൂല, നടപ്പാതകളില്‍ കയര്‍ ഭൂവസ്ത്രം, സെല്‍ഫി പോയിന്റ്, ഫലവൃക്ഷ തൈകള്‍, നാടന്‍ മരങ്ങള്‍, വംശനാശ ഭീഷണി നേരിടുന്ന മരങ്ങള്‍, ജൈവവേലി, ഇരിപ്പിടങ്ങള്‍, കൃത്രിമ കുളം എന്നിവയും ജൈവവൈവിധ്യ പാര്‍ക്കില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ജൈവവൈവിധ്യ പാര്‍ക്കിന്റെ നടത്തിപ്പ് ചുമതല രണ്ട് വര്‍ഷക്കാലത്തേക്ക് പഴശ്ശി ഇക്കോ ടൂറിസം ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റിക്കാണ്. സംസ്ഥാനത്തെ ചുരുക്കം ചില പഞ്ചായത്തുകളില്‍ മാത്രമാണ് ജൈവവൈവിധ്യ പാര്‍ക്ക് നിലവിലുള്ളത്.

ജൈവവൈവിധ്യ പാർക്ക് - ചിത്രം 1
ചിത്രം 1
ജൈവവൈവിധ്യ പാർക്ക് - ചിത്രം 2
ചിത്രം 2
ജൈവവൈവിധ്യ പാർക്ക് - ചിത്രം 3
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

21നീതി ടീസ്റ്റാൾ

നീതി ടീസ്റ്റാൾ

എളവള്ളി ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംരംഭകര്‍ക്ക് പ്രചോദനം നല്‍കുന്നതിന്റെ ഭാഗമായി ഒരു നീതി ടീസ്റ്റാള്‍ ആരംഭിക്കുന്നതിന് 2021-22 വാര്‍ഷിക പദ്ധതിയില്‍ പ്രോജക്ട് നം.116/22 നീതി ടീസ്റ്റാള്‍ സജ്ജീകരണം എന്ന പേരില്‍ പദ്ധതി രൂപീകരിച്ച് 168500/- രൂപ ചെലവഴിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. എളവള്ളി ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക മേഖലയിലും കെട്ടിടനിര്‍മ്മാണ രംഗത്തും നിരവധി അന്യസംസ്ഥാന തൊഴിലാളികളും നാടന്‍ തൊഴിലാളികളും ദിനംപ്രതി എത്തിച്ചേരാറുണ്ട്. ന്യായവിലയ്ക്ക് മികച്ച നിലവാരത്തിലുള്ള ചായയും ലഘുപലഹാരങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്തില്‍ ഒരു നീതി ടീസ്റ്റാള്‍ തുടങ്ങുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നിലവിലെ വിലയുടെ 50 ശതമാനം സൗജന്യം നല്‍കിക്കൊണ്ടാണ് നീതി ടീസ്റ്റാളിന് തുടക്കം കുറിക്കാന്‍ ഗ്രാമപഞ്ചായത്ത് ആലോചിക്കുന്നത്. ഈ യൂണിറ്റ് ആരംഭിക്കുന്നതോടുകൂടി ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് പാലും പാലുല്‍പ്പന്നങ്ങളും മാന്യമായ വിലയ്ക്ക് വില്‍ക്കപ്പെടാനും കൂടിയാകും. കുറഞ്ഞത് 4 പേര്‍ക്കെങ്കിലും പ്രത്യക്ഷമായി തൊഴില്‍ സൃഷ്ടിക്കപ്പെടാന്‍ സാധ്യമാകുന്നു. ഈ പദ്ധതി ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന രംഗത്ത് മാതൃകാപരമാണ്.

ചിത്രം
ചിത്രം 1
നീതി ടീസ്റ്റാൾ - ചിത്രം 2
ചിത്രം 2
നീതി ടീസ്റ്റാൾ - ചിത്രം 3
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

22ഇന്ദ്രാംചിറ അമൃത് സരോവര്‍ 

ഇന്ദ്രാംചിറ – അമൃത് സരോവർ

എളവള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ദ്രാംചിറ, കേന്ദ്ര സർക്കാരിന്റെ മികച്ച ജലസ്രോതസ്സിനുള്ള അമൃത് സരോവർ (Amrit Sarovar) അംഗീകാരം നേടിയ പ്രധാനപ്പെട്ട ജലാശയമാണ്.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ ജലാശയങ്ങളെ സംരക്ഷിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ‘മിഷൻ അമൃത് സരോവർ’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇന്ദ്രാംചിറ നവീകരിച്ചത്.

പ്രധാന സവിശേഷതകൾ

🌊 വിസ്തൃതിയും നവീകരണവും
ഏകദേശം ഒന്നര ഏക്കർ വിസ്തൃതിയുള്ള ഇന്ദ്രാംചിറ നഗര സഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി 1.53 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്.

🧱 സംരക്ഷണ പ്രവർത്തനങ്ങൾ
ചിറയ്ക്ക് ചുറ്റും ശക്തമായ സംരക്ഷണഭിത്തി നിർമ്മിക്കുകയും അടിത്തട്ടിൽ അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കം ചെയ്യുകയും ചെയ്തു. തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGS) ഭാഗമായി കയർ ഭൂവസ്ത്രം ഉപയോഗിച്ച് ചിറയുടെ പാർശ്വങ്ങളും സംരക്ഷിച്ചിട്ടുണ്ട്.

🌿 വിനോദസഞ്ചാര സാധ്യത
ജലസംരക്ഷണത്തോടൊപ്പം പരിസരത്തിന്റെ സൗന്ദര്യവൽക്കരണത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. ഇന്ദ്രാംചിറയെ ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രമായും (Tourism Hub) വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു.

💧 ജലസംരക്ഷണത്തിന്റെ മാതൃക
പ്രകൃതിദത്ത ജലസ്രോതസ്സിന്റെ സംരക്ഷണം, പരിസ്ഥിതി സൗഹൃദ നവീകരണം, തൊഴിലുറപ്പ് പദ്ധതിയുടെ പ്രയോജനപ്പെടുത്തൽ എന്നിവയിലൂടെ ഇന്ദ്രാംചിറ ജലസംരക്ഷണത്തിന്റെയും പ്രാദേശിക വികസനത്തിന്റെയും മികച്ച മാതൃകയായി മാറിയിരിക്കുന്നു.

 
 
 
ചിത്രം
ചിത്രം
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

23ആയുര്‍വേദ സബ് സെന്റര്‍

ആയുര്‍വേദ സബ് സെന്റര്‍

എളവള്ളി ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് സൗജന്യവും കാര്യക്ഷമവുമായ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആയുർവേദ സബ് സെന്റർ വിജയകരമായി പ്രവർത്തിച്ചു വരുന്നു.

എളവള്ളി ഗ്രാമപഞ്ചായത്തിൽ നിലവിൽ പറക്കാട്ട് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിലേക്ക് ചികിത്സയ്ക്കായി എത്തിപ്പെടുന്നതിന് പൊതുജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ട് നേരിടുന്നതിനാൽ എല്ലാ വാർഡുകളിലെയും ആളുകൾക്ക് എത്തിച്ചേരുന്നതിനുള്ള സൗകര്യത്തിനായി എളവള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ആയുർവേദ ഡിസ്പെൻസറിയുടെ ഒരു സബ് സെന്റർ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.

ചിത്രം
ചിത്രം 1
ചിത്രം
ചിത്രം 2
ചിത്രം
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

24ബസ് കാത്തിരിപ്പ് കേന്ദ്രം 

ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ

എളവള്ളി ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6,51,793/- രൂപ ചെലവഴിച്ച് പോൾമാസ്റ്റർ പടി, കടവല്ലൂർ, മണ്ണാൻപാറ, പറക്കാട് എന്നിവിടങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചിട്ടുള്ളതാണ്.

യാത്രക്കാർക്ക് വെയിലും മഴയും ഏൽക്കാതെ സുരക്ഷിതമായി ബസ് കാത്തുനിൽക്കുന്നതിനും, പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ യാത്രാ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനുമാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചിട്ടുള്ളത്.

 
ചിത്രം 1
ചിത്രം 2
മാതൃകാ പദ്ധതി 24 - ചിത്രം 3
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

25കുടുംബശ്രീ-ജനകീയ ഹോട്ടല്‍

കുടുംബശ്രീ-ജനകീയ ഹോട്ടൽ

എളവള്ളി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജനകീയ ഹോട്ടൽ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തികൾ വിജയകരമായി പൂർത്തീകരിച്ചു. പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം സജ്ജമാക്കിയിരിക്കുന്നത്.

പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള ഭക്ഷണം മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയ ഹോട്ടൽ പദ്ധതി നടപ്പിലാക്കുന്നത്. കുടുംബശ്രീയുടെ മേൽനോട്ടത്തിലാണ് ഹോട്ടലിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ജനകീയ ഹോട്ടലിൽ നിന്ന് ദിവസേന 200 ഓളം പേർക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ജനകീയ ഹോട്ടൽ ഈ പ്രദേശത്തെ തൊഴിലാളികൾക്കും കച്ചവടക്കാർക്കും വളരെ ഏറെ ഉപകാരപ്രദമാണ്.

ചിത്രം 1
ചിത്രം 2
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

26വെജിറ്റബിള്‍ കിയോസ്ക്

വെജിറ്റബിള്‍ കിയോസ്ക്

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള എളവള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ പ്രദേശമായ ചിറ്റാട്ടുകര പോൾ മാസ്റ്റർപടിയിലെ സംരംഭകർക്കായുള്ള സ്റ്റാർട്ടപ്പ് കെട്ടിടത്തിലെ 1/114 A, B, C നമ്പർ മുറികൾ എളവള്ളി ഗ്രാമപഞ്ചായത്തിന് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സൗജന്യമായി അനുവദിച്ചിട്ടുള്ളതാണ്.

ടി മുറികളിൽ കുടുംബശ്രീ ഉൽപ്പന്ന വിപണനത്തിനായി വെജിറ്റബിൾ കിയോസ്ക് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

ചിത്രം
ചിത്രം 1
ചിത്രം
ചിത്രം 2
ചിത്രം
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

27വനിതാ ജിം

വനിതാ ജിം

വനിതാ ജിംനേഷ്യം പ്രവർത്തനം

എളവള്ളി ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള വെറ്ററിനറി ഡിസ്പെൻസറിയുടെ മുകൾനിലയിലെ കെട്ടിടത്തിലും പൂവ്വത്തൂർ സെന്ററിലും വനിതാ ജിംനേഷ്യങ്ങൾ വിജയകരമായി പ്രവർത്തിച്ചു വരുന്നു. മിതമായ ഫീസിലാണ് പൊതുജനങ്ങൾക്ക് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. വനിതാ ജിംനേഷ്യം ഇൻസ്ട്രക്ടറായി മുല്ലശ്ശേരി വേദ അക്കാദമിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മാതൃകാ പദ്ധതി 27 - ചിത്രം 1
ചിത്രം 1
മാതൃകാ പദ്ധതി 27 - ചിത്രം 2
ചിത്രം 2
മാതൃകാ പദ്ധതി 27 - ചിത്രം 3
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

28ഗവ. എൽ.പി. സ്കൂൾ, കാക്കശ്ശേരി

ഗവ. എൽ.പി. സ്കൂൾ, കാക്കശ്ശേരി

തൃശ്ശൂർ ജില്ലയിലെ എളവള്ളി ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഏക സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവ. എൽ.പി. സ്കൂൾ, കാക്കശ്ശേരി. പ്രദേശത്തെ കുട്ടികൾക്ക് ഗുണനിലവാരമുള്ള പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ഈ വിദ്യാലയം നിർണ്ണായക പങ്കുവഹിക്കുന്നു.

കഴിഞ്ഞ 5 വർഷങ്ങളിലായി എം.എൽ.എ ഫണ്ട്, ഗ്രാമപഞ്ചായത്ത് ഫണ്ട്, എസ്.എസ്. ഫണ്ട് എന്നിവ സമഗ്രമായി വിനിയോഗിച്ച് ഏകദേശം 85 ലക്ഷം രൂപയുടെ നിർമ്മാണ-വികസന പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ പൂർത്തിയാക്കിയത്. കുട്ടികൾക്കായി ആധുനിക രീതിയിലുള്ള ഭൗതിക സാഹചര്യങ്ങളും മികച്ച പഠനാന്തരീക്ഷവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

അടിസ്ഥാന സൗകര്യങ്ങളിലെ മുന്നേറ്റത്തോടൊപ്പം മികച്ച അക്കാദമിക് നിലവാരം പുലർത്താനും സ്കൂളിന് സാധിച്ചിട്ടുണ്ട്. ഈ മികവിന്റെ ഫലമായി കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇരട്ടി വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എളവള്ളിയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി കാക്കശ്ശേരി ഗവ. എൽ.പി. സ്കൂൾ ഇന്ന് മാറിനിൽക്കുന്നു.

ചിത്രം 1
ചിത്രം 2
ചിത്രം 3

 

 

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

29ഊത്ത മത്സ്യകൃഷി സംരക്ഷണം

ഊത്ത മത്സ്യകൃഷി സംരക്ഷണം

എളവള്ളി ഗ്രാമപഞ്ചായത്തിലെ 7 പാടശേഖരങ്ങളിലായി നിരവധി നാടൻ വരാൽ കുഞ്ഞുങ്ങളെ പ്രജനനം നടത്താറുള്ളത് പതിവാണ്. എന്നാൽ നെൽകൃഷിക്കായി നിലമൊരുക്കുമ്പോൾ ഈ വരാൽ കുഞ്ഞുങ്ങൾ ചത്തുപോകാറാണ് പതിവ്. തന്മൂലം നാടൻ വരാൽ മത്സ്യം വംശനാശഭീഷണി നേരിടുന്ന ഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് എളവള്ളി ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ (BMC) നേതൃത്വത്തിൽ പരമാവധി വരാൽ കുഞ്ഞുങ്ങളെ സംഭരിച്ച് എളവള്ളി ഗ്രാമപഞ്ചായത്തിന്റെ 1.5 ഏക്കർ വിസ്തൃതിയുളള ഇന്ദ്രാംചിറയിൽ നിക്ഷേപിച്ച് സംരക്ഷിക്കുന്നതിന് മുന്നോട്ട് വന്നത്.

ചിത്രം 1
ചിത്രം 2
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

30രക്തശാലി നെൽവിത്ത്

രക്തശാലി നെൽവിത്ത്

പുരാതനമായി മനുഷ്യന്റെ രോഗശാന്തിക്കായി ഉപയോഗിക്കുന്ന ഔഷധ ഗുണമുള്ള അരിയാണ് രക്തശാലി. വിളര്‍ച്ച ബാധിച്ച സ്ത്രീകള്‍ക്ക് രക്തകോശങ്ങള്‍ ഉല്പാദിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ബി5 രക്തശാലിയില്‍ ഉയര്‍ന്ന അളവിലാണ് അടങ്ങിയിരിക്കുന്നത്. രക്തശാലി വേദകാലം മുതലേ ഔഷധ ഗുണമുള്ള അരി ഇനമായി കണക്കാക്കി വരുന്നു. കാന്‍സര്‍ പ്രതിരോധത്തിനും രക്തചംക്രണത്തിനും ഉപയോഗിച്ചിരുന്ന രക്തശാലി അരി കോവിഡ് 19നെതിരെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അടുത്തിടെ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന ഒന്നാണ്.

പ്രസ്തുത നെല്‍വിത്ത് ശേഖരിച്ച് 2023-24 വര്‍ഷം എളവള്ളി ഗ്രാമപഞ്ചായത്തിലെ വാക കാക്കത്തിരുത്ത് പാടശേഖരത്തില്‍ കൃഷി ചെയ്യുകയുണ്ടായി. ജിയോ ഫാമിങ്ങിന്റെ നേതൃത്വത്തിലാണ് കൃഷി ഇറക്കിയത്. വിളവെടുത്ത നെല്ല് കുത്തി അരിയാക്കി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ജനങ്ങള്‍ക്ക് ആവശ്യാനുസരണം കുറഞ്ഞ വിലയില്‍ വിതരണം ചെയ്യുകയുണ്ടായി. കൂടാതെ പ്രസ്തുത നെല്‍വിത്ത് തുടര്‍ന്നും കൃഷി ചെയ്യാനുതകുന്ന രീതിയില്‍ സൂക്ഷിച്ചു വെക്കുന്നതിനും നമുക്കായിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന പ്രസ്തുത രക്തശാലി നെല്‍വിത്തിനെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തന്നതിനും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പുതിയ വിത്ത് നിര്‍മ്മിച്ച് സംരക്ഷിക്കുന്നതിനും എളവള്ളി ഗ്രാമപഞ്ചായത്ത് മുഖ്യ പങ്കാണ് വഹിച്ചിട്ടുള്ളത്. എളവള്ളി ഗ്രാമപഞ്ചായത്തിന്റെ ബ്രാന്റ് എന്ന നിലയിൽ രക്തശാലി അരിയ്ക്ക് വലിയ പ്രാധാന്യമാണ് ലഭിച്ചത്

രക്തശാലി നെൽവിത്ത് - ചിത്രം 1
ചിത്രം 1
രക്തശാലി നെൽവിത്ത് - ചിത്രം 2
ചിത്രം 2
രക്തശാലി നെൽവിത്ത് - ചിത്രം 3
ചിത്രം 3

 

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

31ആഴ്ച ചന്ത

ആഴ്ച ചന്ത

കര്‍ഷകരുടെ ഉല്പന്നങ്ങള്‍ വില്ക്കുന്നതിനും പഞ്ചായത്തിലെ നിവാസികള്‍ക്ക് വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിനും കൃഷി ഭവനും കുടുംബശ്രീയും ചേര്‍ന്ന് നടത്തുന്ന ആഴ്ച ചന്ത സഹായകരമാകുന്ന

ചിത്രം 1
ആഴ്ച ചന്ത - ചിത്രം 2
ചിത്രം 2
ആഴ്ച ചന്ത - ചിത്രം 3
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

32പ്ലാവ് ഗ്രാമം പദ്ധതി

പ്ലാവ് ഗ്രാമം പദ്ധതി

കേരള സര്‍ക്കാരിന്റെ അഭിമാനകരമായ പദ്ധതിയായ ഒരു കോടി ഫലവൃക്ഷതൈകളുടെ വിതരണത്തിന്റെ ഭാഗമായി ഫലവൃക്ഷതൈ വിതരണം വിജയകരമായി നടത്തിയിട്ടുണ്ട്. ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും അത്യുല്പാദന ശേഷിയുള്ള നല്ലയിനം കുള്ളന്‍ പ്ലാവിന്‍ തൈകളും വിതരണത്തിനായി 253300/-രൂപ ചെലവു ചെയ്താണ് 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പ്രോജക്ട് നം. 18/24 പ്ലാവ് തൈവിതരണം എന്ന പേരില്‍ പദ്ധതി നടപ്പിലാക്കിയത്

ചിത്രം 1
ചിത്രം 2
ചിത്രം 3

 

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക

33സി.സി.ടി.വി ക്യാമറ സ്ഥാപിക്കൽ

സി.സി.ടി.വി ക്യാമറ സ്ഥാപിക്കൽ

എളവള്ളി ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9,47,472/- രൂപ ചെലവഴിച്ച് ഗ്രാമപഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതാണ്. റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനും കളവുകളും അക്രമങ്ങളും തടയുന്നതിനും വാഹനാപകടങ്ങളിൽ പ്രതികളെ തിരിച്ചറിയുന്നതിനും നാട്ടിൽ ക്രമസമാധാനാന്തരീക്ഷം കൈവരിക്കുന്നതിനും ഉപകാരപ്രദമാകുന്ന സി.സി.ടി.വി സംവിധാനം തൃശ്ശൂർ ജില്ലയിൽ ഗ്രാമപഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ പരിപൂർണ്ണമായി സ്ഥാപിക്കുന്നത് എളവള്ളി ഗ്രാമപഞ്ചായത്തിലാണ്.

ചിത്രം 1
ചിത്രം 2
സി.സി.ടി.വി ക്യാമറ സ്ഥാപിക്കൽ - ചിത്രം 3
ചിത്രം 3

📍 സ്ഥലം

പദ്ധതിയുടെ സ്ഥലം / സ്ഥാപനത്തിന്റെ വിവരങ്ങൾ ഇവിടെ നൽകാം

Google Maps കാണുക