കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട്
“സുസ്ഥിര വികസനം, സാമൂഹ്യനീതി, ശുചിത്വം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽസാധ്യത, പരിസ്ഥിതി സൗഹൃദം എന്നിവ ഉറപ്പാക്കി എല്ലാ ജനങ്ങൾക്കും സമഗ്രമായ ജീവിത നിലവാരം ലഭ്യമാകുന്ന മാതൃക ഗ്രാമപഞ്ചായത്ത് രൂപപ്പെടുത്തുക.”
ദൗത്യം
- ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക.
- ശുദ്ധജലം, ശുചിത്വം, ആരോഗ്യ സേവനങ്ങൾ എല്ലാവർക്കും ഉറപ്പാക്കുക.
- സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുക.
- കാർഷിക വികസനവും സ്വയംതൊഴിൽ പദ്ധതികളും പ്രോത്സാഹിപ്പിക്കുക.
- പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യ സംസ്കരണത്തിനും പ്രാധാന്യം നൽകുക.
- ജനപങ്കാളിത്തത്തോടെ സുതാര്യവും ഉത്തരവാദിത്വമുള്ള ഭരണ സംവിധാനം ഉറപ്പാക്കുക.
- ഡിജിറ്റൽ സേവനങ്ങളും ഇ-ഗവേണൻസും വ്യാപിപ്പിക്കുക.