ഇനിയും മറക്കരുതേ......................സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ് 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു................ഇനിയും മസ്റ്ററിംഗ് ചെയ്യാത്തവർ അടുത്തുള്ള അക്ഷയ കേന്ദ്രം വഴി എത്രയും വേഗം മസ്റ്ററിംഗ് നടത്തേണ്ടതാണ്...........
അങ്കണവാടി സേവനങ്ങള്‍

എളവള്ളി ഗ്രാമപഞ്ചായത്ത്

അങ്കണവാടികൾ

അങ്കണവാടികളിൽ നിന്ന് ലഭ്യമാകുന്ന സേവനങ്ങൾ

🏫 അങ്കണവാടികളിൽ നിന്ന് ലഭ്യമാകുന്ന സേവനങ്ങൾ കൂടുതൽ അറിയുക

അങ്കണവാടികളിൽ നിന്ന് ലഭ്യമാകുന്ന സേവനങ്ങൾ

ക്രമ നമ്പർലഭ്യമാക്കുന്ന സേവനങ്ങൾഅപേക്ഷകൻ പാലിക്കേണ്ട നിബന്ധനകൾസേവനം ലഭ്യമാകുന്ന സമയപരിധിനൽകേണ്ട ഫീസ്
1അനുപൂരക പോഷകാഹാര വിതരണം 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കൗമാര പ്രായക്കാരായ പെൺകുട്ടികൾക്കും, വൃദ്ധർക്കും അഗതികൾക്കും, ക്ഷയരോഗികൾക്കും.ഗർഭിണിയാണെങ്കിൽ അടുത്ത അങ്കണവാടിയിൽ രജിസ്റ്റർ ചെയ്യുക (ബി.പി.എൽ കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് മാത്രം).ഗർഭിണികൾക്ക് 6 മാസവും കുട്ടികൾക്ക് 3 വയസ്സ് പൂർത്തിയാകുന്നത് വരെയും. പ്രീ-സ്കൂൾ കുട്ടികൾക്ക് 6 വയസ്സ് വരെ.—
2അനൗപചാരിക വിദ്യാഭ്യാസം 3 വയസ്സിനും 6 വയസ്സിനുമിടയിൽ.കുട്ടിയുടെ പേര് അങ്കണവാടിയിൽ രജിസ്റ്റർ ചെയ്യണം.കുട്ടിക്ക് 3 വയസ്സ് മുതൽ 6 വയസ്സ് വരെ.—
3ആരോഗ്യ പോഷണ വിദ്യാഭ്യാസം.അങ്കണവാടിയിൽ കേന്ദ്രീകരിച്ച് ആരോഗ്യ പ്രവർത്തകരും മറ്റും നടത്തുന്ന ക്യാമ്പിലൂടെ.മാസത്തിൽ ഒരിക്കൽ.—
4കുട്ടികളുടെ വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്ന ആരോഗ്യ ചാർട്ട്.അങ്കണവാടിയിൽ പേര് രജിസ്റ്റർ ചെയ്യുന്ന 3 വയസ്സിനും 6 വയസ്സിനുമിടയിലുള്ള കുട്ടികൾ.മാസത്തിൽ ആദ്യത്തെ ആഴ്ച.—
5കുടുംബ ജീവിത വിദ്യാഭ്യാസം, ശിശുപരിപാലനം എന്നിവയിൽ അറിവ് നൽകുന്നതിനും ലൈംഗിക വിദ്യാഭ്യാസം, വ്യക്തിശുചിത്വം, സുരക്ഷിത മാതൃത്വം എന്നിവയിൽ ബോധവൽക്കരണ ക്ലാസുകൾ.അങ്കണവാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൗമാരക്കാരായ പെൺകുട്ടികളുടെ ക്ലബ്ബിൽ അംഗത്വം എടുക്കണം.പലതവണ, നിർബന്ധമായും മാസത്തിലൊരിക്കൽ.—
6ബാലിക സമൃദ്ധിയോജന ആനുകൂല്യം.ബി.പി.എൽ കുടുംബങ്ങളിലെ 05-08-07 ന് ശേഷമുള്ള ഒരു കുടുംബത്തിലെ ആദ്യത്തെ 2 പെൺകുട്ടികൾക്ക് ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടി അങ്കണവാടിയിൽ പേര് രജിസ്റ്റർ ചെയ്ത് അപേക്ഷ നൽകുന്നു. അപേക്ഷയോടൊപ്പം ജനന സർട്ടിഫിക്കറ്റ്, റേഷൻകാർഡിന്റെ കോപ്പി, വരുമാന സർട്ടിഫിക്കറ്റ് ഇവ വേണം.പെൺകുട്ടി ജനിച്ച ഉടൻ ലഭിക്കുന്ന 500 രൂപയുടെ ഗ്രാന്റ്. ടി. പെൺകുട്ടി സ്കൂളിൽ പോകുമ്പോൾ വർഷം തോറും ലഭിക്കുന്ന സ്കോളർഷിപ്പ്. 18 തികയുമ്പോൾ അവിവാഹിതയാണെങ്കിൽ പലിശയോടെ തിരിച്ചു നൽകുന്നു.—
🥗 അനുബന്ധ പോഷകാഹാര വിതരണം വിവരങ്ങൾ കാണുക

അനുബന്ധ പോഷകാഹാര വിതരണം

ലഭ്യമാകുന്ന സേവനം

16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കൗമാര പ്രായക്കാരായ പെൺകുട്ടികൾക്കും വൃദ്ധർക്കും അഗതികൾക്കും ക്ഷയരോഗികൾക്കും അനുബന്ധ പോഷകാഹാരം നൽകുന്നു.

അപേക്ഷകൻ പാലിക്കേണ്ട നിബന്ധന

ഗർഭിണിയാണെങ്കിൽ അടുത്ത അങ്കണവാടിയിൽ രജിസ്റ്റർ ചെയ്യണം.

സേവനം ലഭിക്കുന്ന കാലയളവ്

ഗർഭിണികൾക്ക് 6 മാസവും കുട്ടികൾക്ക് 3 വയസ്സ് പൂർത്തിയാകുന്നത് വരെയും; പ്രീ-സ്കൂൾ കുട്ടികൾക്ക് 6 വയസ്സ് വരെ.

📚 അനൗപചാരിക വിദ്യാഭ്യാസം വിവരങ്ങൾ കാണുക

അനൗപചാരിക വിദ്യാഭ്യാസം

സേവനം

3 വയസ്സിനും 6 വയസ്സിനുമിടയിലുള്ള കുട്ടികൾക്ക് അനൗപചാരിക വിദ്യാഭ്യാസം നൽകുന്നു.

നിബന്ധന

കുട്ടിയുടെ പേര് അങ്കണവാടിയിൽ രജിസ്റ്റർ ചെയ്യണം.

സമയപരിധി

കുട്ടിക്ക് 3 വയസ്സ് മുതൽ 6 വയസ്സ് വരെ.

❤️ ആരോഗ്യ പോഷണ വിദ്യാഭ്യാസം വിവരങ്ങൾ കാണുക

ആരോഗ്യ പോഷണ വിദ്യാഭ്യാസം

അങ്കണവാടിയിൽ കേന്ദ്രീകരിച്ച് ആരോഗ്യ പ്രവർത്തകരും മറ്റും നടത്തുന്ന ക്യാമ്പിലൂടെ ആരോഗ്യ പോഷണ വിദ്യാഭ്യാസം നൽകുന്നു.

സേവനം ലഭ്യമാകുന്ന സമയപരിധി

മാസത്തിൽ ഒരിക്കൽ.

📈 കുട്ടികളുടെ വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്ന ആരോഗ്യ ചാർട്ട് വിവരങ്ങൾ കാണുക

കുട്ടികളുടെ വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്ന ആരോഗ്യ ചാർട്ട്

അങ്കണവാടിയിൽ പേര് രജിസ്റ്റർ ചെയ്യുന്ന 3 വയസ്സിനും 6 വയസ്സിനുമിടയിലുള്ള കുട്ടികളുടെ വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്നതിനുള്ള ആരോഗ്യ ചാർട്ട്.

സേവനം ലഭ്യമാകുന്ന സമയപരിധി

മാസത്തിൽ ആദ്യത്തെ ആഴ്ച.

👧 ബാലിക സമൃദ്ധിയോജന ആനുകൂല്യം വിവരങ്ങൾ കാണുക

ബാലിക സമൃദ്ധിയോജന ആനുകൂല്യം

ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടി

ബി.പി.എൽ കുടുംബങ്ങളിലെ 05-08-07 ന് ശേഷമുള്ള ഒരു കുടുംബത്തിലെ ആദ്യത്തെ 2 പെൺകുട്ടികൾക്ക് ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടി അങ്കണവാടിയിൽ പേര് രജിസ്റ്റർ ചെയ്ത് അപേക്ഷ നൽകുന്നു.

ആവശ്യമായ രേഖകൾ

ജനന സർട്ടിഫിക്കറ്റ്, റേഷൻകാർഡിന്റെ കോപ്പി, വരുമാന സർട്ടിഫിക്കറ്റ്.

ആനുകൂല്യത്തിന്റെ സമയപരിധി

പെൺകുട്ടി ജനിച്ച ഉടൻ ലഭിക്കുന്ന 500 രൂപയുടെ ഗ്രാന്റ്. പെൺകുട്ടി സ്കൂളിൽ പോകുമ്പോൾ വർഷം തോറും സ്കോളർഷിപ്പ് ലഭിക്കും.

പ്രധാന വിവരം: പെൺകുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ അവിവാഹിതയാണെങ്കിൽ തുക പലിശയോടെ തിരിച്ചു നൽകുന്നതാണ്.

  • PDF ഡൌണ്‍ലോഡ് ചെയ്യുക